പുതിയ ബിഎംഡബ്ല്യു എക്‌സ് 3 വിപണിയിൽ

Posted on: August 29, 2014

BMW-X3-Launch-big

സ്‌പോർട്ടി ഡൈനാമിക്‌സിന്റെയും പ്രീമിയം ആംബിയൻസിന്റേയും കരുത്തിന്റേയും അതുല്യ മാതൃകയായ പുതിയ ബിഎംഡബ്ല്യു എക്‌സ്3 വിപണിയിലെത്തി. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിൽ ഡീസൽ വേരിയന്റിൽ തദ്ദേശിയമായി നിർമ്മിച്ച പുതിയ ബിഎംഡബ്ല്യു എക്‌സ്3 ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും ലഭ്യമാകും. സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരമാണ് പുതിയ ബിഎംഡബ്ല്യു എക്‌സ്3 എന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോൻ സഹർ പറഞ്ഞു.

പുതിയ ബിഎംഡബ്ല്യു എക്‌സ്3 ആദ്യമായി ഒരു പുതിയ ഡിസൈൻ സ്‌കീമിൽ ലഭ്യമാണ്: കരുത്തും ഡൈനാമിക് സ്‌പോർട്‌സ് ആക്റ്റിവിറ്റി വെഹിക്കിൾ സ്വഭാവവും പ്രകടമാകുന്ന ബിഎംഡബ്ല്യു എക്‌സ്‌ലൈൻ എക്വിപ്‌മെന്റ് പാക്കേജ്. പുതിയ ഡിസൈൻ ഘടകങ്ങൾ പുതിയ ബിഎംഡബ്ല്യു എക്‌സ്3യുടെ ബാഹ്യരൂപത്തിന് കരുത്തും പ്രൗഢതയും അഴകും ഇഴചേർന്ന ഒരു വേറിട്ട മതിപ്പ് നൽകുന്നതാണ്. മോഡിഫൈഡ് ട്വിൻ സർക്കുലർ ഹെഡ്‌ലൈറ്റുകൾ, കൂടുതൽ ഭംഗിയുള്ള കിഡ്‌നി ഗ്രിൽ, പുതിയ ഫ്രണ്ട്, റിയർ ബംബറുകൾ, ഇന്റഗ്രേറ്റഡ് സൈഡ് ഇൻഡിക്കേറ്ററുകളുള്ള എക്സ്റ്റീരിയർ മിററുകൾ എന്നിവ ദൃശ്യപരമായി കൂടുതൽ കരുത്തുറ്റ രൂപം നൽകി.

അസാമാന്യമായ ഫ്‌ളെക്‌സിബിലിറ്റിയും പ്രവർത്തന വിവരങ്ങളുടെ ലഭ്യതയും വാഗ്ദാനം ചെയ്യുമ്പോൾ തന്നെ മികച്ച കാബിൻ സ്ഥലവും ലഗേജ് ശേഷിയുമാണ് പുതിയ ബിഎംഡബ്ല്യു എക്‌സ്3 വാഗ്ദാനം ചെയ്യുന്നത്. അണ്ടർ‌സ്റ്റേറ്റഡ് ക്രോം ആപ്ലിക്കേഷനുകൾ, ഹൈഗ്ലോസ് ബ്ലാക്ക്പാനൽ ലുക്കിലുള്ള സെന്റർ കൺസോൾ, പേൾഇഫക്റ്റ് ക്രോം ഹൈലൈറ്റുകളിലുള്ള വുഡ് പാനലിംഗ്, തൃപ്തികരമാക്കിയ റീഡിസൈൻഡ് ഇന്റീരിയർ തുടങ്ങിയ പ്രത്യേകതകളുമുണ്ട്.

ക്രൂയിസ് കൺട്രോളുള്ള എയിറ്റ്‌സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മികച്ച രീതിയിൽ ട്യൂൺ ചെയ്ത ഗിയറിംഗും സുഗമമായ ഗിയർ മാറ്റങ്ങളും വഴി ഉയർന്ന ഷിഫ്റ്റിംഗും ഡ്രൈവിംഗും നൽകുന്നു. ഏതു സമയത്തും, ഏതു ഗിയറിലും, ട്രാൻസ്മിഷൻ എൻജിനുുമായി തികവോടെ യോജിച്ച് പ്രവർത്തിക്കുന്നു. പൂർണ്ണമായ കരുത്തും കാര്യക്ഷമതയും ഉപയോഗിക്കാൻ പ്രാപ്തി നൽകുന്നു.

പുതിയ ബിഎംഡബ്ല്യു എക്‌സ്3 ൽ സ്റ്റാൻഡേർഡായി യുക്തമാക്കിയിട്ടുള്ള ഡ്രൈവിംഗ് എക്‌സ്പീരിയൻസ് കൺട്രോൾ സ്വിച്ച്, ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് ഇക്കോ പ്രോ, കംഫർട്ട്, സ്‌പോർട്) അനുയോജ്യമായ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ തെരഞ്ഞെടുക്കാൻ ഡ്രൈവറെ അനുവദിക്കും.

എക്കോ പ്രോ മോഡിൽ, എല്ലാ ഓൺ-ബോർഡ് സിസ്റ്റങ്ങളും ഇന്ധന ഉപഭോഗവും ഇലക്ട്രിക് ഡ്രൈവിംഗ് വഴിയുള്ളതു പോലുള്ള സിഒ2 എമിഷനുകളും സാരമായി കുറയ്ക്കുന്നതിന് പരമാവധി കാര്യക്ഷമതയിലേക്ക് സജ്ജമാക്കിയിരിക്കുന്നു. അതേസമയം, സ്‌പോർട് മോഡ് പരമാവധി ഡ്രൈവിംഗ് സൗകര്യം നൽകുന്നു.

TAGS: BMW X3 |