ഹോണ്ടയുടെ നൂറാമത് ബെസ്റ്റ്ഡീൽ ഷോറൂം തുറന്നു

Posted on: July 31, 2016
ബെസ്റ്റ് ഡീലിന്റെ നൂറാമത് ഔട്ട്‌ലൈറ്റ്  മുംബൈയിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) വൈ.എസ് ഗൂലേറിയ ഉദ്ഘാടനം ചെയ്യുന്നു.

ബെസ്റ്റ് ഡീലിന്റെ നൂറാമത് ഔട്ട്‌ലൈറ്റ് മുംബൈയിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) വൈ.എസ് ഗൂലേറിയ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ഹോണ്ടയുടെ സെക്കന്റ്ഹാൻഡ് ഇരുചക്രവാഹന ഷോറൂമായ ബെസ്റ്റ്ഡീലിന്റെ നൂറാമത് ഔട്ട്‌ലൈറ്റ് മുംബൈയിലെ ടാർഡിയോ റോഡിൽ തുറന്നു. മൂന്ന് വർഷം മുൻപാരംഭിച്ച ബൈസ്റ്റ് ഡീലിന് ഇപ്പോൾ 19 സംസ്ഥാനങ്ങളിലെ 70 നഗരങ്ങളിൽ ഷോറൂമുകളുണ്ട്. അടുത്ത രണ്ട് വർഷത്തിനകം ഔട്ട്‌ലൈറ്റുകളുടെ എണ്ണം 200 ആയി വർധിക്കുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വൈ എസ് ഗൂലേറിയ പറഞ്ഞു.

ഏത് കമ്പനിയുടെയും ഇരുചക്ര വാഹനങ്ങൾക്ക് പകരം ഹോണ്ട ഉത്പന്നം സ്വന്തമാക്കുവാനും ഹോണ്ടയുടെ സെക്കന്റ് ഹാൻഡ് ഇരുചക്രങ്ങൾ വാങ്ങുവാനും ബെസ്റ്റ് ഡീലിൽ സാധിക്കുന്നു. ഇങ്ങനെ സ്വന്തമാക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് കമ്പനി രണ്ട് സൗജന്യ സർവീസുകളും വാറന്റിയും ലഭ്യമാക്കുന്നു.