സെന്റൂറോ റോക്ക്‌സ്റ്റാർ പുതിയ സ്‌റ്റൈലിൽ

Posted on: August 26, 2014

Centuro-Rockstar-big

മഹീന്ദ്ര ടു വീലേഴ്‌സിന്റെ പുതിയ സെന്റൂറോ റോക്ക്‌സ്റ്റാർ വിപണിയിലെത്തി. മികച്ച പ്രകടനം, സ്റ്റൈൽ, മൈലേജ് മികവ്, സവാരിയുടെ കാര്യത്തിൽ താരതമ്യമില്ലാത്ത സംതൃപ്തിയും സെന്റൂറോ റോക്ക്‌സ്റ്റാർ പ്രദാനം ചെയ്യുന്നു. ഈ ശ്രേണിയിലെ മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്താൽ അത്യാകർഷണമായ വിലക്കുറവുമുണ്ട്. 43,700 രൂപയാണ് വില.

സെന്റൂറോ റോക്ക്‌സ്റ്റാറിന്റെ സവിശേഷത ഇതുവരെ കാണുവാൻ കഴിയാതിരുന്ന തിളക്കമേറിയ ചുവപ്പ്, കറുപ്പ്, സ്വർണ നിറങ്ങളോടുകൂടിയ ബോൾഡ് റോക്ക്‌സ്റ്റാർ ഗ്രാഫിക്കുകളാണ്. വ്യത്യസ്തമായ ലുക്ക് നൽകുന്ന ഗോൾഡൻ റിബ്‌സ് ആണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. സെന്റൂറോ റോക്ക്‌സ്റ്റാർ അവതരിപ്പിച്ചതിലൂടെ എല്ലാ റേഞ്ചിലും വ്യത്യസ്തമായ മോട്ടോർസൈക്കിളുകൾ എത്തിക്കുവാൻ കഴിഞ്ഞതായി മഹീന്ദ്ര ടു വീലർ ലിമിറ്റഡിന്റെ സിഇഒ വിരേൻ പോപ്ലി പറഞ്ഞു.

അഞ്ചുവർഷത്തെ വാറന്റി,സ്‌റ്റൈൽ ആയ ഫ്‌ലിപ്പ് കീ, മറ്റു സെന്റൂറോകളിലെപ്പോലെ വലിയ ഹെഡ്‌ലാമ്പിൽ സിക്‌സ് പൈലറ്റ് എൽഇഡി, എൽഇഡി ബ്രേക്ക് ലൈറ്റ്, എയർക്രാഫ്റ്റ് സ്റ്റൈലിലുള്ള ഫ്‌ലഷ് ഫ്യൂവൽ ക്യാപ്, വലിയ ഫ്യൂവൽ ടാങ്ക് എന്നിവയാണ് പ്രധാന സവിശേഷതകൾ.

8.5 ബിഎച്ച്പി @ 7500 ആർപിഎം പവർ ഔട്ട്പുട്ടിൽ എംസിഐ-5 ടെക്‌നോളജി നല്കുന്ന മികവും 85.4 കിലോമീറ്റർ ഇന്ധനക്ഷമതയും റോക്ക്‌സ്റ്റാറിനെ മുന്നിലെത്തിക്കുന്നു. സൗകര്യപ്രദമായ എക്‌സ്ട്രാ ലോങ്ങ് സീറ്റാണുള്ളത്. ഫൈവ് സ്റ്റെപ്പ് അഡജ്‌സറ്റബിൾ റിയർ സസ്‌പെൻഷൻ, വാഹനം സ്റ്റാർട്ട് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു. ഹാൻഡിൽ ബാറിൽ തന്നെ സെൽഫ് റിട്ടേണിംഗ് ചോക്ക്, മികച്ച നിലവാരത്തിലുള്ള അലോയി വീലുകൾ, ഇലക്ട്രിക് സ്റ്റാർട്ട് സംവിധാനം എന്നിവയാണ് മറ്റു സവിശേഷതകൾ അത്യാകർഷണമായ ബ്ലേസിങ്ങ് ബ്ലാക്ക്, ഹെവി മെറ്റാലിക് റെഡ് എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാണ്‌