പിയാജിയോയുടെ നാലാമത് മോട്ടോപ്ലക്‌സ് കൊച്ചിയിൽ

Posted on: June 29, 2016

Piaggio-Motoplex-Store-Koch

കൊച്ചി : പിയാജിയോ ഗ്രൂപ്പിന്റെ നാലാമത് മോട്ടോപ്ലക്‌സ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. കൊച്ചി പാടിവട്ടം ബൈപാസ് റോഡിലെ 4950 ചതുരശ്രയടി വിസ്തൃതിയുള്ള പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം പിയാജിയോ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സ്‌റ്റെഫാനോ പെല്ലെയാണ് ഉദ്ഘാടനം ചെയ്തത്.

നൂതനമായ ഇൻ-സ്റ്റോർ അനുഭവം നല്കുന്ന മോട്ടോപ്ലസ് പ്രമുഖ മെട്രോപോളീറ്റൻ മേഖലകളിൽ ലോകമെങ്ങും വ്യാപിപ്പിക്കുകയാണ്. പിയാജിയോ ഗ്രൂപ്പിന്റെ പരമ്പരാഗത ബ്രാൻഡുകളായ വെസ്പ, ഏപ്രിലിയ, മോട്ടോ ഗുസി എന്നിവ നേരിട്ട് കാണാനും അടുത്തറിയാനുമുള്ള അവസരമാണ് കൊച്ചിയിലെ പുതിയ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.