ലോഹ്യ ഓട്ടോയ്ക്ക് ഇൻഡസ് ഇൻഡ് ബാങ്കുമായി വായ്പാ ധാരണ

Posted on: May 27, 2016

Lohia-Auto-Industries-Big

കൊച്ചി : ലോഹ്യ ഓട്ടോ ഇൻഡസ്ട്രീസിന്റെ ത്രീവീലർ വാഹനങ്ങൾ വാങ്ങുന്നതിനു വായ്പ ലഭ്യമാക്കുവാൻ ഇൻഡസ് ഇൻഡ് ബാങ്കുമായി കമ്പനി ധാരണാ പത്രം ഒപ്പു വച്ചു. ഇതനുസരിച്ച് ഇൻഡസ് ഇൻഡ് ബാങ്ക് ആകർഷകമായ പലിശനിരക്കിൽ ലോഹ്യ ഓട്ടോയുടെ എല്ലാ മോഡലിലുമുള്ള വാഹനങ്ങൾ വാങ്ങുന്നതിനും ഉപഭോക്താക്കൾക്കു വായ്പ നൽകും.

മധ്യപ്രദേശ്, ഹരിയാന, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രപ്രദേശ് തുടങ്ങി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വായ്പാ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഇൻഡസ് ഇൻഡ് ബാങ്ക് കൺസ്യൂമർ ഫിനാൻസ് ഡിവിഷൻ സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഹെഡുമായ എസ് വി പാർത്ഥസാരഥി പറഞ്ഞു.

ഈ പങ്കാളിത്തം വഴി വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കുമെന്ന് ലോഹ്യ ഓട്ടോ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആയുഷ് ലോഹ്യ പറഞ്ഞു.