ബജാജ് ഡിസ്‌ക്കവർ 150 ട്വിൻസ് വിപണിയിൽ

Posted on: August 21, 2014

Bajaj-discover150-B

പൂർണമായും പുതിയ രണ്ടു ഡിസ്‌ക്കവർ ബൈക്കുകൾ ബജാജ് ഓട്ടോ കേരളാ വിപണിയിൽ അവതരിപ്പിച്ചു. ലാർജ് ഹാഫ് ഫെയറിംഗോടു കൂടിയ ഡിസ്‌കവർ 150 എഫ്, സ്റ്റാൻഡേർഡ് ഫെയറിംഗോടു കൂടിയ ഡിസ്‌ക്കവർ 150 എസ് എന്നിവയാണിത്. ഡിസ്‌ക്കവർ 150 യാത്ര ആസ്വദിക്കാനുള്ള പുതിയൊരു അനുഭവമാണു നൽകുന്നതെന്ന് ബജാജ് ഓട്ടോ ജനറൽ മാനേജർ (സെയിൽസ്) അശ്വിൻ ജയകാന്ത് പറഞ്ഞു. ഇതിന്റെ ആധുനീക 4 വാൽവ് 145 സി.സി. ഡി.ടി.എസ്.-ഐ എൻജിൻ ഈ വിഭാഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രീതിയിൽ 14.5 പി.എസ്. പവറും സി.എം.വി.ആർ. മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള 72 കിലോമീറ്റർ മൈലേജും നൽകുന്നു.

ഡിസ്‌ക്കവർ 150 എഫ് (ഹാഫ് ഫെയറിംഗ്) 60,831 രൂപയ്ക്കാണ് ലഭ്യമാകുന്നത്. (കേരളത്തിലെ എക്‌സ് ഷോറൂം വില). ഡിസ്‌ക്കവർ 150 എസ് (സ്റ്റാൻഡേർഡ് ഫെയറിംഗ്) ഡ്രം വേരിയന്റ് 53,705 രൂപയ്ക്കും (കേരളത്തിലെ എക്‌സ് ഷോറൂം വില) ഡിസ്‌ക്ക് വേരിയന്റ് 56,756 രൂപയ്ക്കും (കേരളത്തിലെ എക്‌സ് ഷോറൂം വില) ലഭ്യമാണ്. രാജ്യത്ത് വില്പനയിലുള്ള 150 സി.സി. കളിൽ ഏറ്റവും മികച്ച വിലയ്ക്കു ലഭിക്കുന്നവയാണ് ബജാജ് ഡിസ്‌ക്കവർ 150 എസ്. രണ്ട് ഓപ്ഷനുകളും നാലു നിറങ്ങളിൽ ലഭ്യമാണ്. ഡാർക്ക് ബ്ലൂ, വൈൻ റെഡ്, എബൊണി ബ്ലാക്ക്, ഡാർക്ക് ബോട്ടിൽ ഗ്രീൻ എന്നിവയാണീ നിറങ്ങൾ.