മഹീന്ദ്ര റോഡിയോ ഉസോ 125 വിപണിയിൽ

Posted on: August 18, 2014

Mahindra-Rodeo-UZO-125-B

മഹീന്ദ്രാ ടൂ വീലേഴ്‌സ്, റോഡിയോ ഉസോ 125 വിപണിയിലിറക്കി. ഏകദേശ എക്‌സ് ഷോറും വില  47,957 രൂപ.

ആകർഷകമായ എയ്‌റോഡൈനമിക് ഡിസൈൻ, ഹെവി ഡ്യൂട്ടി ഫ്രണ്ട് ടെലിസ്‌കോപിക് സസ്‌പെൻഷൻ, 154 മില്ലിമീറ്റർ വരെ സാധ്യമാകുന്ന ഗ്രൗണ്ട് ക്ലിയറൻസ്, 59 കിലോമീറ്റർ മൈലേജ്, മൊബൈൽ ചാർജിംഗ് പോയിന്റ്, സീറ്റിനടിയിലെ 22 ലിറ്ററിന്റെ ഇലൂമിനേറ്റഡ് സ്‌റ്റോറേജ്, ഫോർ-ഇൻ-വൺ ആന്റി തെഫ്റ്റ് ലോക്ക്, വഴുക്കൽ പ്രതിരോധിക്കുന്ന സീറ്റ് തുടങ്ങിയ പ്രത്യേകതകൾ ഏവരും ഇഷ്ടപ്പെടുമെന്ന് മഹീന്ദ്രാ ടൂ വീലേഴ്‌സ് ചീഫ് ഓഫ് ഓപ്പറേഷൻസ് വിരെൻ പോപ്‌ലി പറഞ്ഞു.

സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഒഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യുവൽ ഇൻഡിക്കേറ്റർ, ക്ലോക്ക്, ഹൈ സ്പീഡ് അലാറം, ആക്‌സിലറോമീറ്റർ എന്നിവ പ്രശോഭിക്കുന്ന ഡിജിറ്റൽ ഡാഷ് ബോർഡും ഉസോ 125 നെ അതുല്യമാക്കുന്നു. റേസ് ട്രാക്ക് ബ്ലാക്ക്, കോൾട്ട് ബ്ലാക്ക്, വിക്ടറി വയലറ്റ്, ബ്ലേസിംഗ് ബ്ലു എന്നീ നിറങ്ങളിൽ ലഭ്യമാണ്.