മുത്തൂറ്റ് ഗ്രൂപ്പിന്റെ ട്രാവൽ വിഭാഗം ഇനി ട്രാവൽജാംഗോ

Posted on: May 6, 2015

TravelJango-big

കൊച്ചി : മുത്തൂറ്റ് ട്രാവൽസ്മാർട്ടിന്റെ പേര് ട്രാവൽ ജാംഗോ എന്നു മാറ്റി. എയർടിക്കറ്റ്, വിസ, ട്രാവൽ പായ്‌ക്കേജ്, ട്രാവൽ ഇൻഷ്വറൻസ്, ഹോട്ടൽ ബുക്കിംഗ്, ബസ് ടിക്കറ്റ് തുടങ്ങിയ സേവനങ്ങൾ ട്രാവൽജാംഗോ കൈകാര്യം ചെയ്യും. അയാട്ട അംഗീകരിച്ച ട്രാവൽ ഏജൻസിയാണ് ട്രാവൽജാംഗോ. പ്രമുഖ ദേശീയ, അന്തർദേശീയ കൂട്ടുകെട്ടുകൾ വഴി എക്‌സ്‌ക്ലൂസീവ് എയർലൈൻ ക്വാട്ട ട്രാവൽജാംഗോയ്ക്കുണ്ട്.

ഇന്ത്യയിലെമ്പാടുമുള്ള മുത്തൂറ്റ് ഫിനാൻസ് ശാഖകളിലൂടെ ട്രാവൽജാംഗോയുടെ സേവനം ലഭ്യമാകും. ഏറ്റവും അടുത്തുള്ള മുത്തൂറ്റ് ഫിനാൻസ് ശാഖയിലെത്തുകയോ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 3000 1007 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കുകയോ www.traveljango.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്ത് സേവനങ്ങൾ സ്വന്തമാക്കാം. ഇന്ത്യയിലെ എല്ലാ ഭാഷകളിലും സേവനം നല്കാൻ സജ്ജമായ ഏക ട്രാവൽ ഏജന്റാണ് ട്രാവൽജാംഗോയെന്ന് മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു.