വേദാന്ത വേക്ക് അപ്പ് 100 ഹോട്ടലുകൾ തുടങ്ങും

Posted on: May 1, 2015

Vedanta-Wake-Up-Big

മുംബൈ : ലോകോസ്റ്റ് ഹോട്ടൽ ബ്രാൻഡായ വേദാന്ത വേക്ക് അപ്പ് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 100 ഹോട്ടലുകൾ തുറക്കാൻ ഒരുങ്ങുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 6 പ്രോപ്പർട്ടികളാണ് വേദാന്തയ്ക്കുള്ളത്. ബ്ലാങ്കറ്റ് ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്‌സ് വികസനത്തിനായി 50 കോടി രൂപയുടെ മൂലധനസമാഹരണത്തിന് വെഞ്ചർ കാപ്പിറ്റൽ ഫണ്ടുകളുമായി ചർച്ചനടത്തിവരികയാണ്.

20-30 മുറികളുള്ള ബ്രാൻഡ് ചെയ്യാത്ത പ്രോപ്പർട്ടികൾ ഏറ്റെടുത്ത് വികസിപ്പിക്കാനാണ് വേദാന്ത ശ്രമിക്കുന്നതെന്ന് സ്ഥാപകനും സിഇഒയുമായ അദിൽ മസ്‌ക്കറ്റ്‌വാല പറഞ്ഞു. പ്രതിദിനം 50 ഡോളറിൽ (3,000 രൂപ) താഴെ ചെലവഴിക്കുന്ന സഞ്ചാരികളെയാണ് വേദാന്ത വേക്ക് അപ്പ് ലക്ഷ്യംവയ്ക്കുന്നത്. ഡോർമിറ്ററി ബെഡുകൾക്ക് 400-600 രൂപയും സിംഗിൾ റൂമിന് 1200-2000 രൂപയുമാണ് ഈടാക്കുന്നത്. ഇപ്പോൾ 50-60 ശതമാനം ഓക്യുപെൻസിയുണ്ടെന്നും മസ്‌ക്കറ്റ്‌വാല ചൂണ്ടിക്കാട്ടി.

അദിൽ മസ്‌ക്കറ്റ്‌വാലയും റിഷാഭ് ഗുപ്തയും ചേർന്ന് 2011 ലാണ് വേദാന്ത വേക്ക് അപ്പിന് ആലപ്പുഴയിൽ തുടക്കം കുറിച്ചത്.