റൈസ് ൻ ഫിഷ്

Posted on: April 20, 2015

RICE-N-FISH-kochi-big

കടൽവിഭവങ്ങളുടെ രുചിക്കടലുമായി റൈസ് ൻ ഫിഷ് കൊച്ചിയിൽ എത്തി. കേരളത്തിലെ ഒന്നാംനിര സീഫുഡ് റെസ്റ്റോറന്റ് ശൃംഖലയായി മാറാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് കൊച്ചി പടമുകൾ സിവിൽലൈൻ റോഡിൽ പുതിയ റെസ്റ്റോറന്റ് തുറന്നത്. ആഡ് ഫിഷ് ടു യുവർ ഡിഷ് എന്നതാണ് മത്സ്യവിഭവങ്ങളിൽ സ്‌പെഷലൈസ് ചെയ്തിരിക്കുന്ന റൈസ് ൻ ഫിഷ് റെസ്റ്റോറന്റ് മുദ്രാവാക്യം.

മലപ്പുറം ജില്ലയിലെ വളയംകുളത്ത് മൂന്നു വർഷമായി പ്രവർത്തിക്കുന്ന റൈസ് ൻ ഫിഷ് 13 EST ബിസിനസ് ഗ്രൂപ്പിന്റെ പ്രഥമസംരംഭം ഏറെ ജനശ്രദ്ധയും അംഗീകാരവും നേടിക്കഴിഞ്ഞു. മികച്ചതും ഫ്രഷായതുമായ മത്സ്യം വാങ്ങുന്നതു മുതൽ തീൻമേശയിൽ എത്തിക്കുന്നതു വരെയുള്ള കാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധപുലർത്തുന്നു. ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നുള്ളതാണ് റൈസ് ൻ ഫിഷിന്റെ ഏറ്റവും വലിയ സവിശേഷത.

Rice-n-Fish-big-bറെസ്റ്റോറന്റിൽ ഇരുന്നാൽ റൈസ് ൻ ഫിഷിന്റെ അടുക്കളക്കുള്ളിൽ നടക്കുന്നതു കാണാം. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കു താത്പര്യമെങ്കിൽ അടുക്കളയിൽ സന്ദർശനം നടത്തുകയുമാകാം. പുതിയ കടൽ വിഭവങ്ങളെ പരിചയപ്പെടുത്തുക, മത്സ്യവിഭവങ്ങളിലെ വ്യത്യസ്ത രുചി പ്രചരിപ്പിക്കുക തുടങ്ങിയ സവിശേഷതകളും റൈസ് ൻ ഫിഷിനുണ്ട്.

അത്യാധുനിക അടുക്കളയാണ് പ്രധാന സവിശേഷത. 70 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ഭക്ഷണശാലയുടെ ഉദ്ഘാടനം ഒരു സംഘം കുട്ടികൾ ബലൂൺ പറപ്പിച്ചാണ് നിർവഹിച്ചത്. വാർത്താസമ്മേളനത്തിൽ 13 EST ബിസിനസ് ഗ്രൂപ്പ് സിഇഒ സാലാ കെ. തങ്ങൾ, വൈസ് ചെയർമാൻ നാസി അബ്ദുൾ നാസർ, മാനേജിംഗ് ഡയറക്ടർ ഇസ്മായിൽ പി. മാമ്മു, ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടർ അഷറഫ് പന്താവൂർ, ഓപറേഷൻസ് ഡയറക്ടർ അബ്ദുൾ സബൂർ എന്നിവർ പങ്കെടുത്തു.