വിവാന്ത ബൈ താജ് മലബാറിന് അവാർഡ്

Posted on: April 9, 2015

Taj-Malabar-Infinity-Pool-b

കൊച്ചി : താജ് ഗ്രൂപ്പിന്റെ കൊച്ചിയിലെ പഞ്ചനക്ഷത്ര റിസോട്ടായ വിവാന്ത ബൈ താജ് മലബാറിന് 2014-15 വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി റിസോർട്ടിനുള്ള ഹോട്ടൽ ബിൽഡ് അവാർഡ്. ഗുർഗാവിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി റിസോർട്ടിനുള്ള അവാർഡ് വിവാന്ത ബൈ താജ് മലബാറിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടന്ന് ജനറൽ മാനേജർ സുമൻ ദത്ത ശർമ പറഞ്ഞു. അതിഥികൾക്ക് ഞങ്ങൾ നൽകുന്ന മികച്ച സേവനത്തിന്റെ സാക്ഷ്യമാണ് ഹോട്ടൽ ബിൽഡ് അവാർഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗും ചാൾസ് രാജകുമാരനും ഉൾപ്പെടെ ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് വിവാന്ത ബൈ താജ് മലബാർ ആതിഥ്യമരുളിയിട്ടുണ്ട്.