പകർച്ചപ്പനി : ടൂറിസം മേഖലയിൽ 5,500 കോടിയുടെ നഷ്ടം

Posted on: February 16, 2015

Rajastan-camel-safari-big

മുംബൈ : രാജസ്ഥാനിലും മഹാരാഷ്ട്രയിലും പടർന്ന് പിടിച്ച പകർച്ചപ്പനി ടൂറിസം-വ്യോമയാന മേഖലകൾക്ക് 5,500 കോടി രൂപയുടെ നഷ്ടം വരുത്തിയതായി അസോച്ചം. ജയപ്പൂർ, ഉദയപ്പൂർ, ജോധ്പൂർ, ബിക്കാനിർ, ജയ്‌സാൽമീർ തുടങ്ങിയ രാജസ്ഥാൻ നഗരങ്ങളെയാണ് പകർച്ചപ്പനി ദോഷകരമായി ബാധിച്ചത്. രാജസ്ഥാൻ ഗവൺമന്റെ് തന്നെ സഞ്ചാരികൾക്ക് യാത്രാ മുന്നറിയിപ്പ് നൽകിയിരുന്നു.

ഡൽഹി വിമാനത്താവളത്തിൽ ഓരോ മാസവും എത്തുന്ന എട്ട് ലക്ഷം യാത്രക്കാരിൽ 30 ശതമാനം, ജയ്പ്പൂർ-ആഗ്ര-ഡൽഹി സർക്യൂട്ടിലേക്കുള്ളവരായിരുന്നു. പനി പടർന്നതോടെ ഹോട്ടൽ, എയർലൈൻസ്, ടാക്‌സി, റെസ്‌റ്റോറന്റ് തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സമസ്തമേഖലകളെയും ബാധിച്ചു. 4000 കോടി രൂപയുടെ വിദേശനാണ്യ വരുമാനമാണ് ഒറ്റയടിക്ക് നിലച്ചത്. മറ്റു മേഖലകളിൽ 1,500 കോടി വേറെയും നഷ്ടം വരുത്തി.