ലുലുമാളിൽ വൈൽഡ്‌ലൈഫ് ഫോട്ടോ പ്രദർശനം

Posted on: January 24, 2015

Lulu-Mall-Wild-life-photo-E

കൊച്ചി : ലുലുമാളിൽ ലുലു സ്‌മൈൽസും പ്രകൃതി സംരക്ഷണ സംഘടനയായ ചില്ലകളും ചേർന്ന് സംഘടിപ്പിച്ച വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം തുടങ്ങി. ആമസോൺ കാടുകളിൽ ഉൾപ്പെട്ട പാന്തനാൽ വന്യജീവി സങ്കേതം, കെനിയയിലെ മസായ് മാര നാഷണൽ പാർക്ക് തുടങ്ങി ലോകത്തിലെ അമ്പതോളം വന്യജീവി-പക്ഷി സങ്കേതങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

ലുലു ഗ്രൂപ്പ് റീട്ടെയ്ൽ ഹെഡ് പി.എ. നിഷാദ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ.ബി. സ്വരാജ്, പ്രോജക്ട് ആർക്കിടെക്റ്റ് കെ.വി. പ്രസൂൺ, ചില്ല കോഓർഡിനേറ്റർ ആശ അക്ബർ, കൺവീനർ ശരത് വാര്യർ തുടങ്ങിയവർ സംബന്ധിച്ചു. പ്രദർശനം 26 ന് സമാപിക്കും.