കം ടു കേരള 9 പേർക്ക് ജേതാക്കൾ

Posted on: December 21, 2014

Come-to-Kerala-Big

വിസ ഓൺ അറൈവൽ രാജ്യങ്ങളിൽ കേരളാ ടൂറിസത്തിന് പ്രചാരമേകാൻ ആവിഷ്‌കരിച്ച കം ടു കേരള മത്സരപദ്ധതിയിൽ 9 സഞ്ചാരികൾ ജേതാക്കളായി. ഡിസംബർ 13 മുതൽ 21 വരെയുള്ള സൗജന്യ കേരള യാത്രയായിരുന്നു സമ്മാനം. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി എ.പി. അനിൽകുമാർ ജേതാക്കൾക്ക് മെമന്റോ നൽകി ആദരിച്ചു.

ഫോട്ടോഗ്രാഫി, ചരിത്രം, സാഹിത്യം, പാചകം, നൃത്തം, സംഗീതം തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ള മത്സരാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ഫേസ് ബുക്ക്, ട്വിറ്റർ, ഗൂഗിൾ പ്ലസ്, തുടങ്ങിയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ ഓരോ ഗ്രൂപ്പിനും ലഭിച്ച വോട്ടുകളുടെയും മത്സരാർത്ഥികളുടെ പ്രാവീണ്യത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചത്. ഫിൻലാൻഡ്, ഇന്തോനേഷ്യ, ലാവോസ്, ലക്‌സംബർഗ്, ന്യൂസിലാൻഡ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 9 പേരാണ് വിജയികൾ. 2013 ൽ ആരംഭിച്ച വിസ ഓൺ അറൈവൽ സൗകര്യം ഇപ്പോൾ 43 രാജ്യങ്ങളിലെ പൗരൻമാർക്ക് ലഭ്യമാണ്.