ശാന്തിഗിരി ആയുർവേദിക്‌സ് മിഡിൽഈസ്റ്റിലേക്ക്

Posted on: October 6, 2013

Santhigiri-Ayurvedaതിരുവനന്തപുരം പോത്തൻകോട് ആസ്ഥാനമായുള്ള ശാന്തിഗിരി ആയൂർവേദിക് സെന്റർ മിഡിൽ ഈസ്റ്റിലെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കും. ആരോഗ്യരംഗത്ത് ഇന്ത്യയുടെ പരമ്പരാഗതമായ ചികിത്സാസമ്പ്രദായങ്ങളായ ആയൂർവേദവും സിദ്ധവൈദ്യവും വ്യാപിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരി. അഞ്ഞൂറിൽപരം ആയൂർവേദ ഔഷധങ്ങളും ഇരുനൂറിൽപരം സിദ്ധഔഷധങ്ങളും നിർമിച്ച് ലോകത്തിലുടെനീളം വിതരണം ചെയ്യുന്നു.

Santhigiri-aകേരളത്തിലെ ആദ്യ സിദ്ധ മെഡിക്കൽ കോളജ് തിരുവനന്തപുരത്തും ആയൂർവേദ മെഡിക്കൽ കോളജ് പാലക്കാട്ടും പ്രവർത്തിച്ചുവരുന്നു. യുഎസ്എ, ബ്രസീൽ, ദുബായ്, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളുൾപ്പെടെ ലോകത്തിലുടെനീളം 150-ൽപരം ചികിത്സാകേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു.

മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ കൂടുതലായി കാണുന്ന ജീവിത ശൈലിരോഗങ്ങളെക്കുറിച്ച് 2010 സെപ്റ്റംബറിൽ കോൺഫറൻസ് ഓൺ മിഡിൽ ഈസ്റ്റ് ഹെൽത്ത് ആൻഡ് റിസർച്ച് എന്ന പേരിൽ തിരുവനന്തപുരത്ത് ശാന്തിഗിരി സമ്മേളനം സംഘടിപ്പിച്ചിരുന്നു.

സ്വാമി ചൈതന്യ, സ്വാമി ഗുരുരത്‌നം, സ്വാമി ഗുരുമിത്രൻ, സ്വാമി സ്‌നേഹാത്മ, ഡോ. സത്യനാരായണൻ, ഗുരുകുലം വിജയൻ, കെ. പ്രിയകുമാർ തുടങ്ങിയവർ അബുദാബിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു.