കോക്‌സ് ആൻഡ് കിംഗ്‌സ മഹാ 4 ഓഫർ

Posted on: November 26, 2014

Cox-&--Kings-stall-Big

യൂറോപ്പിലെ ഉല്ലാസ യാത്രയ്ക്ക് ആകർഷകമായ വിവിധ പാക്കേജുകളുമായി കോക്‌സ് ആൻഡ് കിംഗ്‌സ്. താരതമ്യേന ചുരുങ്ങിയ നിരക്കിൽ ഒട്ടേറെ രാജ്യങ്ങൾ സന്ദർശിക്കുന്നതിനു പുറമേ അധികമായി സൗജന്യ ഇന്റർനാഷണൽ ഹോളിഡേയും ഡൊമസ്റ്റിക് ഹോളിഡേയും ഇതര ആനുകൂല്യങ്ങളും ഉൾപ്പെടുന്ന അതുല്യ പാക്കേജുകളാണ് കോക്‌സ് ആൻഡ് കിംഗ്‌സ് ലിമിറ്റഡ് മഹാ 4 ഓഫറിൽ അവതരിപ്പിക്കുന്നത്.

യുകെ, നെതർലൻഡ്‌സ്, ബൽജിയം, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ലിചെൻസ്റ്റെയിൻ, ഓസ്ട്രിയ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന 13 പകൽ/12 രാത്രി വരുന്ന പാഷനേറ്റ് യൂറോപ്പ് യാത്രയുടെ നിരക്ക് 2,85,992 രൂപയിൽ തൂടങ്ങുന്നു. ഇതിനു പുറമേ 7 രാത്രികളുടെ മെഡിറ്ററേനിയൻ ഉല്ലാസക്കപ്പൽയാത്ര സൗജന്യമാണ്.

യൂറോപ്യൻ വേൾഡ് യാത്രയിൽ യു കെ, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ലിചെൻസ്റ്റെയിൻ, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു. 12 പകൽ/11 രാത്രി 1,84,999 രൂപയാണ് ചുരുങ്ങിയ നിരക്ക്. 450 യൂറോയുടെ ഇതര ആനുകൂല്യങ്ങളും ലഭിക്കും.

യുകെ, നെതർലൻഡ്‌സ്, ബൽജിയം, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾ 15 പകൽ/14 രാത്രി കൊണ്ട് സന്ദർശിക്കുന്ന യൂറോപ്യൻ ഡിസ്‌കവറിയുടെ നിരക്ക് 2,66,904 രൂപയിൽ തൂടങ്ങുന്നു. ഈ യാത്രാ പരിപാടി ആസ്വദിക്കുന്നതിനു കൂടാതെ ഒമാനിൽ ഒരു രാത്രി അടിച്ചുപൊളിക്കാം. ഹോട്ടൽ, വിസ, ഭക്ഷണം, സൈറ്റ്‌സീയിംഗ്. ഡോൾഫിൻ നിരീക്ഷണത്തിനുള്ള ഉല്ലാസ യാനയാത്ര എന്നിവയും സൗജന്യമായിരിക്കും.

10 പകൽ/9 രാത്രി വരുന്ന യൂറോപ്യൻ ഗ്ലിംപ്‌സ് യാത്രയിൽ ഉൾപ്പെടുന്നത് ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ലിചെൻസ്റ്റെയിൻ, ഓസ്ട്രിയ, ഇറ്റലി. 2,07,972 രൂപയാണ് ചുരുങ്ങിയ നിരക്ക്. 235 യൂറോയുടെ ഇതര ആനുകൂല്യങ്ങളുമുണ്ടാകും. അടുത്ത വർഷം ആസ്വദിക്കാനാകുന്ന ഈ പാക്കേജുകളുടെ ഗുണഭോക്താക്കളാകാൻ നവംബർ 28 വരെ രജിസ്റ്റർ ചെയ്യാം.

ഈ യാത്രാ ഓഫറുകളോടൊപ്പം ഓരോ ഇന്റർനാഷണൽ ഹോളിഡേ, രണ്ടു ദിവസത്തേക്കുള്ള ഡൊമസ്റ്റിക് ഹോളിഡേ എന്നിവയും സൗജന്യമായുണ്ട്. ദുബായ് എസ്‌കപേഡ്, ലാൻഡ് ഓഫ് ഫറവോസ്, ടർക്കിഷ് ഡിലൈറ്റ,് സിംഗപ്പൂർ വോയേജ്, ഓറിയന്റൽ ഒഡീസി, തായ്‌ലൻഡ്, എക്‌സ്‌പ്ലോറർ, ഏഷ്യൻ എക്‌സ്‌പ്ലോറർ എന്നീ ഇന്റർനാഷണൽ ഹോളിഡേ പരിപാടികളിൽ ഏതെങ്കിലുമൊന്നു തെരഞ്ഞെടുക്കാം.

സിംല, മണാലി, ഊട്ടി, ആഗ്ര, വാരണാസി, കോവളം, അമൃതസർ, പുരി, ജയ്പൂർ, കൊച്ചി, ബംഗലുരു, മധുര, ഉദയ്പൂർ, തിരുപ്പതി, ഷിർദ്ദി, ഹൈദരബാദ്, ഭോപ്പാൽ, ഭുവനേശ്വർ, ജോധ്പൂർ, സൂററ്റ്, ചണ്ഡിഗഡ്, അഹമ്മദാബാദ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന ഡൊമസ്റ്റിക് ഹോളിഡേ പരിപാടികളിൽനിന്നും യഥേഷ്ടം തിരഞ്ഞെടുപ്പു നടത്താം.

ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റ്, എയർ ഫെയർ ടാക്‌സ്, വിസ, ഹോട്ടലിലെ താമസം, സൈറ്റ്‌സീയിംഗ്, ടിപ്പ്‌സ്, ടൂർ മാനേജർ/ലോക്കൽ ഗൈഡുകളുടെ പ്രതിഫലം, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിലുള്ള ചെലവുകൾ ഉൾപ്പെടുന്നതാണ് നിരക്ക്. രണ്ടു പേർ പങ്കിടുന്ന മുറികളായിരിക്കും താമസത്തിനു ലഭ്യമാക്കുക. കരയിലെ യാത്രയേ സൗജന്യ ഇന്റർനാഷണൽ ഹോളിഡേ, ഡൊമസ്റ്റിക് ഹോളിഡേ പാക്കേജുകളിൽ ഉൾപ്പെടുന്നുള്ളൂ.

മഹാ 4 ഓഫറിനു പുറമേ മാർവെൽസ് ഓഫ് യൂറോപ്പ്, യൂറോപ്യൻ എക്‌സ്പീരിയൻസ് എന്നീ സൂപ്പർ സേവർ പാക്കേജുകളും കോക്‌സ് ആൻഡ് കിംഗ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. 7 പകൽ/6 രാത്രി വരുന്ന മാർവെൽസ് ഓഫ് യൂറോപ്പിന്റെ ചുരുങ്ങിയ നിരക്ക് 99,999 രൂപ. സന്ദർശിക്കുന്ന രാജ്യങ്ങൾ ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ലിചെൻസ്റ്റെയിൻ, ഓസ്ട്രിയ. യൂറോപ്യൻ എക്‌സ്പീരിയൻസിൽ ഉൾപ്പെടുന്നത് യുകെ, നെതർലൻഡ്‌സ്, ബൽജിയം, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, ജർമ്മനി എന്നീ രാജ്യങ്ങൾ. 10 പകൽ/9 രാത്രി വരുന്ന യാത്രയുടെ ചുരുങ്ങിയ നിരക്ക് 1,44,499 രൂപ. കൂടുതൽ വിവരങ്ങൾ 1800 22 1235 / 1800 20 90400 / 98675 65599, 5757513 എന്നീ നമ്പരുകളിൽ നിന്ന് അറിയാം.