ടാറ്റാ ഡ്രീം ഇറ്റ് ടു വിൻ ഇറ്റ് 9 പേർക്ക് സ്‌കോളർഷിപ്പ്

Posted on: October 31, 2014

Tata-dream-it-to-win-it-big

സ്‌കൂൾ ബസുകളിലെ യാത്ര സുരക്ഷിതമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ ടാറ്റാ മോട്ടോഴ്‌സ് ഡ്രീം ഇറ്റ് ടു വിൻ ഇറ്റ് മത്സരം. സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ഡ്രീം ഇറ്റ് ടു വിൻ ഇറ്റ് ചിത്രരചന, കൊളാഷ് മത്സരങ്ങളിൽ കൊച്ചിയിൽ നിന്നു 9 വിദ്യാർഥികൾ ടാറ്റാ മോട്ടോഴ്‌സ് സ്‌കോളർഷിപ്പിന് അർഹരായി.

കൊച്ചിയും തിരുവനന്തപുരവും ചെന്നൈയും മുംബൈയും ഡൽഹിയും ഉൾപ്പെടെ ഇന്ത്യയിലെ 22 പ്രമുഖ നഗരങ്ങളിൽ നിന്നുള്ള 1,900 സ്‌കൂളുകളിൽ നിന്ന് 3.9 ലക്ഷത്തിൽപ്പരം കുട്ടികൾ ഡ്രീം ഇറ്റ് ടു വിൻ ഇറ്റ് മത്സരത്തിൽ പങ്കെടുത്തു. നഗരതലത്തിലെ വിജയികൾ ദേശീയ തലത്തിലും മത്സരിക്കും. കുട്ടികൾക്ക് സമ്മാനങ്ങൾക്കു പുറമേ സർട്ടിഫിക്കറ്റുകളും സ്‌കോളർഷിപ്പും നൽകും.

പാമ്പാക്കുട അഡ്വെഞ്ചർ സീനിയർ സെക്കൻഡറി സ്‌കൂളിലെ ആദർശ് കൃഷ്ണ, ആലുവ ജീവാസ് സിഎംഐ സെൻട്രൽ സ്‌കൂളിലെ ആദർശ് മാർട്ടിൻ, സെന്റ് ജോർജ് സ്‌കൂളിലെ ജിജാ തോമസ് എന്നിവർ എൽപി വിഭാഗത്തിലും ജീവാസ് സെൻട്രൽ സ്‌കൂളിലെ മെഹനാസ് അബ്ദുൾ ലത്തീഫ്, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്രിസ്റ്റി മരിയ ജോസ്, ആലുവ ഐഡിയൽ പബ്ലിക് സ്‌കൂളിലെ നജിയ എന്നിവർ യുപി വിഭാഗത്തിലും ഡോൺ ബോസ്‌കോ സീനിയർ സെക്കന്ററി സ്‌കൂളിലെ അമൽ എം സാജൻ, എസ്ബിഒഎ പബ്ലിക് സ്‌കൂളിലെ ശ്രീലക്ഷ്മി, അൽ അമീൻ പബ്ലിക് സ്‌കൂളിലെ അഷ്‌ന പർവീൺ എന്നിവർ ഹൈസ്‌കൂൾ വിഭാഗത്തിലും വിജയികളായി.

കുട്ടികളിലെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യാത്രാസുരക്ഷിതത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണം കൂടി ഡീം ഇറ്റ് ടു വിൻ ഇറ്റ് ലക്ഷ്യം വയ്ക്കുന്നതായി ടാറ്റാ മോട്ടോഴ്‌സിലെ കൊമേഴ്‌സ്യൽ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് ആർ. രാമകൃഷ്ണൻ പറഞ്ഞു.