ഹോട്ടലുകള്‍ നന്നാക്കാന്‍ ഓയോ റൂംസിന്റെ ഒരു കോടി

Posted on: October 12, 2018

കൊച്ചി : കേരളത്തിലെ ചെറുകിട ഹോട്ടലുകൾ, ഹോം സ്റ്റേ ഉടമകൾ എന്നിവയുടെ ബിസിനസ് പുനരുദ്ധരിക്കുന്നതിനായി ഒയോ ഹോട്ടൽ ചെയിൻ ഒരു കോടി രൂപയുടെ പ്രത്യേക ഫണ്ട് ലഭ്യമാക്കും. കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി കെ ജെ അൽഫോൺസിന്റെ അഭ്യർത്ഥന പ്രകാരമാണ് ഒയോ തുക ലഭ്യമാക്കുന്നത്.

പങ്കാളികൾക്ക് അവരുടെ പ്രോപ്പർട്ടി പുനരുദ്ധരിക്കുന്നതിനായി ഒയോ ഈ ഫണ്ട് ഉപയോഗിച്ച് സഹായം നൽകും. കൊച്ചി, മൂന്നാർ, വയനാട് എന്നിവിടങ്ങളിലെ പ്രോപ്പർട്ടികളുടെ പുനസ്ഥാപനം, മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്കായി രണ്ടു ലക്ഷം രൂപ വരെയാണ് ഒയോ സഹായം നൽകുക. ഇതിനുള്ള ഗുണഭോക്താക്കളെ കേരളത്തിലെ ടൂറിസം ഡയറക്ടറുമായി ചേർന്നു തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര മന്ത്രി കെ ജെ അൽഫോൺസിന്റെ എപിഎസ് ജോമോൻ ജോബ് അറിയിച്ചു.

കേരളത്തിലെ ടൂറിസത്തെ തിരിച്ചുകൊണ്ടുവരുന്നതിനായി തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും നിലവിലുള്ള ഒയോ പ്രോപ്പർട്ടി പുനസ്ഥാപിക്കുന്നതിനൊപ്പം ചെറുകിട ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവയെ പുനരുദ്ധരിക്കുന്നതിനും സഹായം നൽകുമെന്ന് ഒയോ ഹോട്ടൽസ് സിഇഒയും സ്ഥാപകനുമായ റിതേഷ് അഗർവാൾ പറഞ്ഞു. ഗുണമേ•യുള്ള താമസസ്ഥലം എല്ലായിടത്തും എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് 2013-ൽ ആരംഭിച്ച ഒയോ ഹോട്ടൽസിന്റെ ലക്ഷ്യമെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.

നേരത്തെ ഒയോ ഹോട്ടൽസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11.35 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

TAGS: OYO Rooms |