ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപ

Posted on: October 8, 2018

തിരുവനന്തപുരം : ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അഗസ്ത്യാര്‍കൂലടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാനാകുന്ന ശാസ്താപാറ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകുന്നു.

മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തളനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്‌നാക് ബാറും, ടോയ്‌ലെറ്റുകളും നവീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീ കരിക്കും.

പതിമൂന്നര ഏക്കറോളം സ്ഥലമാണ് ശാസ്താംപാറയിലെ ടൂറിസം കേന്ദ്രത്തിലുള്ളത്. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് സെന്റാറായി ശാസ്താംപാറയെ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഏറെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന കാട്ടാക്കട മണ്ഡലത്തിനും, ശാസ്താംപാറയ്ക്കും ശാപമോക്ഷമായി പുതിയ വികസന പദ്ധതി മാറുമെന്നും ഐ ബി സതീഷ് എം എല്‍ എ പറഞ്ഞു.

TAGS: Sasthampara |