പാർക്ക് റെഗീസ് അവേദ കുമരകത്ത്

Posted on: August 21, 2018

കോട്ടയം : ഏഷ്യാ പസഫിക്കിലെ മുൻനിര ഹോട്ടൽ മാനേജ്‌മെന്റ് ഗ്രൂപ്പായ
സ്റ്റേവെൽ ഹോൾഡിംഗ്‌സിന്റെ ദക്ഷിണേന്ത്യയിലെ പ്രഥമ ഹോട്ടൽ പാർക്ക് റെഗീസ് അവേദ കുമരകത്ത് പ്രവർത്തനം ആരംഭിക്കുന്നു. സ്റ്റേവെൽ ഹോൾഡിംഗിസിന്റെ പ്രവർത്തനപാതയിലെ പ്രധാന നാഴികക്കല്ലാണ് 44 മുറികളുള്ള ഈ ഹോട്ടൽ. പ്രൈവറ്റ് കോട്ടേജ്, വില്ല, സ്യൂട്ട്‌സ്, ഓപ്പൺ പൂൾസൈഡ് റെസ്‌റ്റോറന്റ് കം ലോഞ്ച്, ആയുർവേദിക് സ്പാ ആൻഡ് വെൽ എക്വിപ്ഡ് ഫിറ്റ്‌നസ് സെന്റർ, ബാങ്ക്വറ്റ് ഹാൾ, ബിസിനസ് സെന്റർ, റിക്രിയേഷനൽ ഏരിയ എന്നിവ പാർക്ക് റെഗിസ് അവെദ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു.

കേരളത്തിൽ പ്രധാന കേന്ദ്രത്തിൽ അതിഥികൾക്ക് ആകർഷകമായ അനുഭവം ലഭ്യമാക്കുന്ന കുമരകത്തെ പാർക്ക് റെഗിസ് അവേദ സ്റ്റേവെൽ പോർട്ട്‌ഫോളിയോയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് സ്റ്റേവെൽ ഹോൾഡിംഗിസിന്റെ പ്രസിഡന്റും ഡയറക്ടറുമായ സിമോ വാൻ പറഞ്ഞു. ഇന്ത്യയിൽ ലെഷർ ഇൻ, പാർക്ക് റെഗിസ് ബ്രാൻഡുകളുടെ സാന്നിധ്യം ശക്തമാക്കുമെന്നും അദേഹം പറഞ്ഞു.

സ്റ്റേവെൽ ഗ്രൂപ്പിന്റെ ആതിഥേയത്വം വിനോദ സഞ്ചാരികൾക്ക് പുതിയൊരു
അനുഭവമാണ് പ്രദാനം ചെയ്യുകയാണെന്ന് കുമരകം പാർക്ക് അവേദയുടെ ഉടമ പ്രശാന്ത് ചൗള പറഞ്ഞു.

ഇന്ത്യൻ വിനോദ സഞ്ചാര മേഖല അതിവേഗം വളരുകയാണെന്നും ആതിഥേയത്വം ഈ വളർച്ചയുടെ നിർണ്ണായക ഘടകമാണെന്നും സ്റ്റേവെൽ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ രോഹിത് വിഗ് പറഞ്ഞു.  പ്രിൻസ് ഹോട്ടൽസ് ഇൻകോർപ്പറേഷനുമായി ചേർന്ന് പ്രവർത്തനം വിപുലപ്പെടുത്തുന്ന സ്റ്റേവെൽ ഹോൾഡിംഗ്‌സിൽ അതിഥികൾക്ക് നിരവധി പുതിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. ലൈഫ്‌സ്റ്റൈൽ, ബിസിനസ്, ലെഷർ സ്റ്റേ തുടങ്ങി വ്യത്യസ്ത ഓപ്ഷനുകൾ അതിഥികൾക്ക് നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെും വിഗ് പറഞ്ഞു.