ഏഷ്യൻ ഭക്ഷണവുമായി നാസി ആൻഡ് മീ കൊച്ചിയിൽ

Posted on: June 11, 2018

കൊച്ചി : രുചി ലോകത്ത് പുതിയ തരംഗങ്ങൾ സൃഷ്ടിച്ച നാസി ആൻഡ് മീ ഏഷ്യൻ കാന്റീൻ കൊച്ചിയിൽ ആരംഭിച്ചു. ചൈനീസ്, മലായ്, ഇന്ത്യൻ, ദക്ഷിണ പൂർവേഷ്യൻ, സ്‌ട്രെയിറ്റ്‌സ് ഫൂഡ് തുടങ്ങി നിരവധി മേഖലകളിലെ രുചികൂട്ടുകളാണ് നാസി ആൻഡ് മീയിലുള്ളത്. സിംഗപ്പൂരിലെ റെസ്റ്റോറന്റ് സംരംഭകനായ രവി നഹപ്പനും സിംഗപ്പൂർ ആസ്ഥാനമായ ലയൺ സിറ്റി ഫുഡ്‌സും ചേർന്നാണ് നാസി ആൻഡ് മീ കൊച്ചിയിൽ ആരംഭിക്കുന്നത്. കൊച്ചി എം.ജി റോഡിൽ ഫാഷൻ സ്ട്രീറ്റിന് സമീപമാണ് നാസി ആൻഡ് മീ.

ഏറ്റവും മികച്ച പുതിയ റെസ്റ്റോറന്റിനുള്ള കോണ്ടാ നെസ്റ്റ ട്രാവലർ പുരസ്‌ക്കാരം (2015), ഈസി ഡൈനർ ബെസ്റ്റ് പാൻ ഏഷ്യൻ (2017), ഏറ്റവും മികച്ച ഏഷ്യൻ റെസ്റ്റോറന്റിനുള്ള ഡബ്ല്യു.ഒ.എ.പി. പുരസ്‌ക്കാരം (2017), ടൈംസ് ഓഫ് ഇന്ത്യ ബെസ്റ്റ് ഏഷ്യൻ (2018) എന്നീ ബഹുമതികൾ നാസി ആൻഡ് മീ നേടിയിട്ടുണ്ട്. ഇന്ത്യയിൽ സിംഗപ്പൂർ ഭക്ഷണം പ്രചരിപ്പിക്കാൻ സിംഗപ്പൂർ ടൂറിസം ബോർഡുമായി നാസി ആൻഡ് മീ ധാരണയുമുണ്ടാക്കിയിട്ടുണ്ട്.

മലേഷ്യയിലെ നാലാം തുലമുറക്കാരനായ രവി ആധികാരികവും സൗകര്യപ്രദവുമായ പ്രാദേശിക ഭക്ഷണം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് നാസി ആൻഡ് മീ എന്ന ആശയത്തിനു രൂപം നൽകിയത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ നാലാമത്തെ റെസ്റ്റോറന്റാണ് കൊച്ചിയിലേത്. ഈ വർഷം തന്നെ ഏതാനും റെസ്‌റ്റോറന്റുകൾ കൂടി പദ്ധതിയിടുന്നുണ്ട്. പുതു ചേരുവകളും ആകർഷകമായ ഭക്ഷണവുമാണ് കൊച്ചി നാസി ആൻഡ് മീയിൽ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്. നാസി ആൻഡ് മീ എന്നതിന് ബഹാസയിൽ റൈസ് ആൻഡ് നൂഡിൽസ് എന്നാണ് അർത്ഥം. നൂഡിൽസിന്റെ കാന്റോനീസ് വാക്കായ മിയെനിൽ നിന്നാണ് മീ ഉത്ഭവിച്ചത്. തികച്ചും ആസ്വാദ്യകരമായ വിവിധ ഭക്ഷ്യരുചികൾ സംയോജിപ്പിച്ചാണ് മെനുവിലെ മലായ്, സിംഗപ്പൂർ ഇനങ്ങൾ എത്തുന്നത്. കൊഴുപ്പേറിയ തേങ്ങാപ്പാൽ സ്റ്റ്യൂ, എരിവേറിയ വിഭവങ്ങൾ തുടങ്ങിയവെല്ലാം നിരവധി ആരാധകരെയാകും സൃഷ്ടിക്കുക.

ഏറ്റവും ആസ്വാദ്യകരമായ ഭക്ഷണത്തോടൊപ്പം തികച്ചും ശാന്തമായ അനുഭൂതിയും പരിസരവും ഇവിടത്തെ സവിശേഷതയാകും. ഉപഭോക്താക്കൾക്ക് ഇവയെല്ലാം കൂട്ടിച്ചേർത്ത് സമ്പൂർണമായ ഒരു അനുഭവം നൽകുതിലാണ് താൻ വിശ്വസിക്കുന്നതെന്ന് രവി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ റെസ്റ്റോറന്റുകൾക്കിടയിൽ ഒരു പരീക്ഷണ ബ്രാൻഡായിരിക്കും നാസി ആൻഡ് മീ. വൈവിദ്ധ്യമാർന്ന പാചക രീതികളും ഇവിടെയുള്ള ഷെഫുമാർ ഉപയോഗിക്കുന്ന രസകരമായ ചേരുവകളും വാസനയുള്ള സുഗന്ധവ്യഞ്ജനങ്ങളും രുചിമുകളങ്ങളെ ആകർഷിക്കുന്ന സവിശേഷമായ ഇടമാക്കി നാസി ആൻഡ് മീയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യൻ ഗ്രിൽ, നാസി ആൻഡ് മീ സ്‌പെഷ്യൽ നൂഡിൽസ്, സിയോ ലോങ് ബാവോ, വിവിധ സൂപ്പുകൾ, മാമാക് മീ ഗോറെങ്, നാസി ഗോറെങ് എന്നിവ മുതൽ ആചാരപരമായ ഇന്തോനേഷ്യൻ ഭക്ഷണം വരെയും നാസി ആൻഡ് മീയിൽ ലഭിക്കും. ഇതിനെല്ലാം ഒപ്പം ബ്ലൂ പെറെനാകൻ ലാക്‌സയും സിംഗപ്പൂർ ചിക്കൻ റൈസുമുണ്ട്. കൂടാതെ ചോക്കലേറ്റ് ബനാന സ്പ്രിങ് റോൾ ഡെസർട്ടുകൾ, റെഡ് റൂബിയും പരമ്പരാഗത തായ് ഡെസർട്ടുകളുമെല്ലാം ഇവിടെയുണ്ട്. ഫ്രഷ് നിറങ്ങളിലെ ബ്ലെൻഡഡ് മിലോയും ഇവിടെയുണ്ടാകും. മൊബൈൽ 8547030787, 0484 4000231