പാർക്ക് റെഗിസ് ഹോട്ടൽ കുമരകത്ത്

Posted on: May 23, 2018

കൊച്ചി : ഏഷ്യാ പസഫിക്കിലെ മുൻനിര ഹോട്ടൽ ശൃംഖലയായ സ്റ്റേവെൽ ഹോൾഡിംഗ്‌സും അവേദ റിസോർട്ട് ആൻഡ് സ്പായുമായി ചേർന്ന് കുമരകത്ത് പാർക്ക് റെഗിസ് അവേദ ഹോട്ടൽ തുറക്കും. മേയ് അവസാനത്തോടെ പാർക്ക് റെഗീസ് അവേദ പ്രവർത്തനം ആരംഭിക്കും. 44 ആഡംബര മുറികളാണ് ഹോട്ടലിൽ ഉള്ളത്. പ്രിൻസ് ഹോട്ടൽ ഇൻകോർപ്പറേഷനെ സ്റ്റേവെൽ ഹോൾഡിംഗ്‌സ് ഏറ്റെടുത്തശേഷം ഇന്ത്യയിൽ ആദ്യമായി ആരംഭിക്കുന്ന ഹോട്ടൽ എന്ന വിശേഷണം കൂടി ഇതിനുണ്ട്.

യാത്രയ്‌ക്കൊപ്പം സ്വകാര്യതയും ആഡംബരവും കൊതിക്കുന്ന സഞ്ചാരികൾക്ക് അവ ഒത്തിണങ്ങിയ ഇടമായിരിക്കും അവേദ കുമരകമെന്ന് സ്റ്റേവെൽ ഹോൾഡിങ്‌സ് പ്രസിഡന്റും ഡയറക്ടറുമായ സിമോൺവാൻ പറഞ്ഞു. സ്റ്റേവെൽ ഹോൾഡിംഗ്‌സിന്റെ 23 ാമത് ഓപ്പറേഷണൽ പ്രോപ്പർട്ടിയാണ് പാർക്ക് റെഗിസ് അവേദ കുമരകം.

പ്രൈവറ്റ് കോട്ടേജ്, വില്ല, സ്യൂട്ട്, ഓപ്പൺ പൂൾ സൈഡ് റസ്റ്ററന്റ് കം ലോഞ്ച്, ലാബ്രീസ്, ആയുർവേദിക് സ്പാ, ജിം എന്നിവ പാർക്ക് റെഗീസിൽ ഒരുക്കിയിട്ടുണ്ട്. ബാങ്ക്വറ്റ് ഹാളിൽ 150 പേർക്ക് ഇരിക്കാം. ബിസിനസ് സെന്ററും റിക്രിയേഷണൽ ഏരിയയും ഉണ്ട്. ഭാവിയിൽ 250 ഹോട്ടൽ തുറക്കുകയാണ് പ്രിൻസ് ഹോട്ടൽ ആൻഡ് റിസോർട്ട്‌സിന്റേയും സ്റ്റേവെല്ലിന്റേയും ലക്ഷ്യം.

50 ഹോട്ടലുകൾ, 31 ഗോൾഫ് കോഴ്‌സുകൾ, 9 സ്‌കൈറിസോർട്ടുകൾ എന്നിവയുടെ സംയോജിത ശൃംഖലയായാണ് പ്രിൻസ് ഹോട്ടൽസ് പ്രവർത്തിക്കുന്നത്. ഉടൻ തുറന്നു പ്രവർത്തിക്കുന്ന 22 ഹോട്ടലുകളുടെ ശൃംഖലയും അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന 14 ഹോട്ടലുകളുമാണ് സ്റ്റേവെല്ലിനുള്ളത്. ചൈനയിലെ മാൻഹട്ടൽ ഹോട്ടൽ ഗ്രൂപ്പും (19 ഹോട്ടലുകൾ) മിഡിൽ ഈസ്റ്റിലെ ക്രിസ്റ്റൽ ഗ്രൂപ്പും (11 ഹോട്ടലുകൾ) സ്റ്റേവെല്ലിന്റെ രണ്ട് തന്ത്രപ്രധാന പങ്കാളികളാണ്.