മുതിർന്ന പൗരന്മാർക്ക് ബ്ലിസ് മെമ്പർഷിപ്പുമായി ക്ലബ് മഹീന്ദ്ര

Posted on: March 7, 2018

കൊച്ചി : മഹീന്ദ്ര ഹോളിഡേസ് ആൻഡ് റിസോർട്ട്‌സ് മുതിർന്ന പൗരന്മാർക്കായി ബ്ലിസ് എന്ന പേരിൽ പ്രത്യേക മെമ്പർഷിപ്പ് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ അവധിക്കാല പങ്കാളിത്തം ഉറപ്പു നൽകുകയാണ് ഇതിലൂടെ. 50 വയസിനു മുകളിലുള്ളവർക്കായി രൂപകൽപ്പന ചെയ്തതാണ് 10 വർഷം കാലാവധിയുള്ള ബ്ലിസ് മെമ്പർഷിപ്പ്. പ്രിയപ്പെട്ടവരോടൊത്ത് ഇന്ത്യയിലും വിദേശത്തുമുള്ള മഹീന്ദ്രയുടെ 53 റിസോർട്ടുകളിൽ എവിടെ വേണമെങ്കിലും അവധിക്കാലം ചെലവിടാം.

ബ്ലിസ് ക്ലാസിക്, ബ്ലിസ് പ്രീമിയം, ബ്ലിസ് സിഗ്‌ഗ്നേച്ചർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ബ്ലിസ് അംഗത്വം നൽകും. അവധിക്കാല ബുക്കിംഗ്, വിമാനത്താവള ട്രാൻസ്ഫർ തുടങ്ങി നിരവധി സേവനങ്ങൾ അംഗങ്ങൾക്ക് ഹെൽപ് ഡെസ്‌കിലൂടെ ലഭിക്കും. റിസോർട്ടുകളിലെ വിനോദ പരിപാടികളും മനസിൽ കണ്ടാണ് ബ്ലിസ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. സ്പാ തെറാപി, സൈറ്റ്‌സീയിങ്, യോഗ ക്ലാസുകൾ, ധ്യാനം, നടത്തം, ഹോബി ക്ലാസുകൾ തുടങ്ങി എന്തിനും സൗകര്യങ്ങൾ ഏർപ്പെടുത്തും. മുംബൈ, പൂനെ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ ആരംഭിച്ച ബ്ലിസ് മെമ്പർഷിപ്പ് ഇപ്പോൾ ഇന്ത്യയൊട്ടാകെ ലഭ്യമാണ്.

ബ്ലിസിലൂടെ അതിഥികൾക്ക് സമ്പൂർണ യാത്രാ അനുഭവമാണ് പകരുന്നതെന്നും ഇതവർക്ക് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാവുന്ന അവിസ്മരണീയ അനുഭവങ്ങളാകുമെന്ന് ഉറപ്പുണ്ടെന്നും മഹീന്ദ്ര ഹോളിഡേസ് ആൻഡ് റിസോർട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാവിന്ദർ സിങ് പറഞ്ഞു.