നിരവധി ഓഫറുകളുമായി കോക്‌സ് ആൻഡ് കിംഗ്‌സിന്റെ 260 ാം വാർഷികം

Posted on: March 6, 2018

കൊച്ചി : കോക്‌സ് ആൻഡ് കിംഗ്‌സ് 260 ാം വാർഷികാഘോഷത്തിന്റെ ഭാഗമായ ആവേശകരമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. 1758 ൽ ആരംഭിച്ച കോക്‌സ് ആൻഡ് കിംഗ്‌സ് ആഗോള തലത്തിൽ തന്നെ ട്രാവൽ രംഗത്തെ പ്രമുഖ സ്ഥാനം കൈവരിച്ചു കഴിഞ്ഞു.

ദുനിയ ദേഖോ/ഗൗരവ് യാത്ര/ആംഹി ട്രാവൽക്കർ/ഇൻസ്റ്റന്റ് ഹോളിഡേയ്‌സ് എന്നിവയിലൂടെ ആവേശകരമായ മത്സരങ്ങളിൽ പങ്കെടുത്ത് ദുബായ്, തായ്‌ലൻഡ്, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിൽ സൗജന്യ അവധിക്കാലം ചെലവഴിക്കാനുള്ള അവസരമാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. 26,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും 5000 രൂപയുടെ മറ്റ് ഓഫറുകളും സമ്മാനങ്ങളായി ലഭിക്കുമെന്ന് കോക്‌സ് ആൻഡ് കിംഗ്‌സ് ഗ്രൂപ്പ് സിഇഒ പീറ്റർ കെർക്കർ പറഞ്ഞു.

TAGS: Cox & Kings |