കെടിഎം പ്രീ-രജിസ്‌ട്രേഷൻ തുടങ്ങി

Posted on: January 20, 2018

കൊച്ചി : കേരള ട്രാവൽമാർട്ടിന്റെ പ്രീ രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ജനുവരി 15 ന് തുടങ്ങിയ പ്രീ രജിസ്‌ട്രേഷനിൽ നാലു ദിവസത്തിനകം ലഭിച്ചത് അറുന്നൂറിനടുത്ത് ബയർ അപേക്ഷകളാണെന്ന് കെടിഎം സൊസൈറ്റി അറിയിച്ചു. സെപ്റ്റംബർ 27 ന് കൊച്ചിയിലാണ് കേരള ട്രാവൽമാർട്ടിന് തുടക്കമാകുന്നത്.

ആഭ്യന്തര വിപണിയിൽ നിന്നു മാത്രം 485 അപേക്ഷകളാണ് പ്രീ രജിസ്‌ട്രേഷന് ലഭിച്ചത്. വിദേശത്തുനിന്ന് 105 അപേക്ഷകൾ ലഭിച്ചു. ജൂലായ് 28 വരെ പ്രീ രജിസ്‌ട്രേഷൻ നടത്താം.