ഇന്റർസൈറ്റിന് മികച്ച ഇൻബൗണ്ട് ടൂർ ഓപ്പറേറ്റർക്കുള്ള അവാർഡ്

Posted on: December 21, 2017

കൊച്ചി : മികച്ച ഇൻബൗണ്ട് ടൂർ ഓപ്പറേറ്റർക്കുള്ള 2015-16 ലെ സംസ്ഥാന ടൂറിസം അവാർഡ് ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിച്ചു.

ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസിന് വേണ്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എബ്രാഹം ജോർജ് അവാർഡ് സ്വീകരിച്ചു.