ട്രാൻസ് ആൽപൈൻ ട്രെയിൻ യാത്രയ്ക്ക് മുപ്പത് വയസ്

Posted on: December 18, 2017

കൊച്ചി : ന്യൂസിലാൻഡിന്റെ ഏറ്റവും പ്രിയങ്കരമായ ടൂറിസം അനുഭവങ്ങളിലൊന്നായ ട്രാൻസ് ആൽപൈൻ ട്രെയിൻ യാത്രയ്ക്ക് 30 വയസ്. ട്രാൻസ് ആൽപൈൻ, കിവി റെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ന്യൂസിലാൻഡിലെ ഏറ്റവും വലിയ മൂന്ന് തീവണ്ടി യാത്രകളിൽ ഒന്നാണ്.

ന്യൂസിലാൻഡിന്റെ അഭൗമസൗന്ദര്യം നുകർന്ന്, ക്രൈസ്റ്റ്ചർച്ചിൽ നിന്ന് ഗ്രേമൗത്ത് വഴി സൗത്ത് ഐലൻഡ് കടന്ന് തീരങ്ങളിൽ നിന്നും തീരങ്ങളിലൂടെ കിഴക്ക് പടിഞ്ഞാറേയ്ക്കാണ് യാത്ര. ട്രാൻസ് ആൽപൈൻ എക്‌സ്പ്രസ് നവംബർ 1987 ലാണ് അതിന്റെ ആദ്യയാത്ര ആരംഭിച്ചത്. 2017 ജൂലൈയിൽ ട്രാൻസ് ആൽപൈനിനെ നാഷണൽ ജ്യോഗ്രഫിക് ലോകത്തിലെ 16 പ്രധാന ട്രെയിൻ യാത്രകളിൽ ഒന്നായി പ്രഖ്യാപിച്ചു.

ക്രൈസ്റ്റ് ചർച്ചിൽ നിന്നും ആരംഭിച്ച് കാന്റർബറി സമതലങ്ങൾ കടന്ന് അതിസുന്ദരമായ നദിക്കരകളിലൂടെയും നദീതടങ്ങളിലൂടേയും മലയിടുക്കുകളിലൂടേയുമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഒരു ദിശയിൽ 223 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്ര, നാല് മലയിടുക്കുകളിലെ 16 തുരങ്കങ്ങളും കടന്ന് ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം അഞ്ച് മണിക്കൂർ എടുക്കും. ഒരു തുരങ്കത്തിന്റെ നീളം 8.5 കിലോമീറ്റർ.

ട്രാൻസ് ആൽപൈനിൽ യാത്ര ചെയ്ത സെലിബ്രിറ്റികളിൽ ജോൺ ട്രാവോൾട്ട, കേറ്റ് വിൻസ്ലെറ്റ്, ബാർട്ട്, ഹോമർ സിംസൺ, ഫിൽ കിഗാൻ, ജെന്നി അഗൂറ്റർ, ബില്ലി ബുഷ്, തുടങ്ങി നിരവധി പേർ ഉൾപ്പെടുന്നു. 2017 ജൂൺ വരെയുള്ള 12 മാസങ്ങളിനുള്ളിൽ 1,10,000 പേരാണ് ട്രാൻസ് ആൽപൈനിൽ യാത്ര ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക് www.newzealand.com.

TAGS: TranzAlpine |