ടൂറിസം വികസനത്തിനായി സ്‌പൈസ് റൂട്ട് പദ്ധതി

Posted on: September 18, 2014

Kerala-Tourism-Logo-smallകേരള ടൂറിസത്തിന്റെ വികസനത്തിനായി ആവിഷ്‌കരിച്ച സ്‌പൈസ് റൂട്ട് ടൂറിസം പദ്ധതിയിൽ സർക്കാരിന് ഏറെ പ്രതീക്ഷയുണ്ടെന്ന് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. യൂറോപ്പ്, ഏഷ്യ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ 31 രാജ്യങ്ങളിലെ അംബാസഡർമാരുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള 31 രാജ്യങ്ങളെ കേരളവുമായി ബന്ധിപ്പിച്ച പുരാതന സ്‌പൈസ് റൂട്ടിന്റെ പുനാരാവിഷ്‌കാരമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

മുസിരിസ് പദ്ധതി നടപ്പാകുന്നതോടെ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത കൈവരും. യുനസ്‌കോയും സംസ്ഥാന സർക്കാരുമായി ഇത് സംബന്ധിച്ച ധാരണാ പത്രം ഒപ്പിട്ട് കഴിഞ്ഞു. ഈ പദ്ധതി കേരളത്തിലെ ടൂറിസം വ്യവസായത്തിന് ഒരു നാഴികകല്ലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ടൂറിസം നാല് പുതിയ ഡെസ്റ്റിനേഷനുകളും ട്രാവൽ മാർട്ടിൽ അവതരിപ്പിച്ചു.ബേക്കൽ, ചെറുതുരുത്തി-നിള, ആതിരപ്പിള്ളി, ചെറായി, കൊല്ലം എന്നിവയാണ് പുതിയ ടൂറിസം സ്‌പോട്ടുകളായി സംസ്ഥാനം അവതരിപ്പിക്കുന്നത്. അഡ്വഞ്ചർ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നറ്റ്വഞ്ച്വർ എന്ന പേരിൽ ടൂറിസ്റ്റുകളെ ആകർഷിക്കുമെന്ന് ടൂറിസം സെക്രട്ടറി സുമൻ ബില്ല പറഞ്ഞു.