ഹോട്ടൽ വ്യവസായത്തിന് പിന്തുണയുമായി ക്ലിയർ ട്രിപ്പ് റോഡ് ഷോ

Posted on: October 24, 2017

കൊച്ചി : ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ക്ലിയർ ട്രിപ്പിന്റെ ആഭിമുഖ്യത്തിൽ ഹോട്ടലുടമകൾക്കായി കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ക്ലിയർ ട്രിപ്പിന്റെ സാധ്യതകളും ഹോട്ടലുകൾക്ക് അത് എത്രത്തോളം ഗുണകരമാകുമെന്ന് ബോധവത്ക്കരിക്കുന്നതിനുമാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ഏതാണ്ട് 135 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. അബാദ് ഹോട്ടൽ ഡയറക്ടർ ജിബ്രാൻ അസിഫ്, മൂന്നാർ ടീ കൗണ്ടി ഡയറക്ടർ ശൈലേഷ് നായർ തുടങ്ങി ഹോട്ടൽ മേഖലയിലെ പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു.

ക്ലിയർ ട്രിപ്പുമായുള്ള സഹകരണം മേഖലയിലെ ഹോട്ടലുടമകൾക്ക് എത്രത്തോളം ഗുണംചെയ്യുമെന്ന് ചർച്ച ചെയ്യതായി ക്ലിയർട്രിപ്പ് ചീഫ് റവന്യു ഓഫീസർ അമിത് തനേജ പറഞ്ഞു. ക്ലിയർ ട്രിപ്പുമായ സഹകരിക്കുന്ന ഹോട്ടലുകൾക്കായുള്ള എക്‌സ്ട്രാനെറ്റിന് പരിപാടിയിൽ മികച്ച സ്വീകാര്യത ലഭിച്ചു. മിഡിൽ ഈസ്റ്റിൽ 65 ശതമാനം വിപണി വിഹിതമാണ് ക്ലിയർ ട്രിപ്പിനുള്ളത്. കൊച്ചിയിലേക്ക് മിഡിൽ ഈസ്റ്റിൽ നിന്നും തിരിച്ചും ധാരാളം യാത്രക്കാർ സഞ്ചരിക്കുന്നുണ്ട്. പരിപാടിയിൽ ജിഎസ്ടി സംബന്ധിച്ച ഹോട്ടലുടമകളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി

TAGS: Cleartrip |