ടൂറിസംമേഖലയിൽ പൊതു സ്വകാര്യപങ്കാളിത്തം ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

Posted on: September 18, 2014

Kerala-Travel-Mart-Inaug-bi

മദ്യ നയം സംബന്ധിച്ച ടൂറിസം മേഖലയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ടൂറിസം മേഖലക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകും. എന്നാൽ മദ്യ നയത്തിൽ സർക്കാരിന് ചില പരിമിതികളുണ്ട്. എങ്കിലും ടൂറിസം മേഖലയുടെ ആശങ്ക പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ടി എം 2014 ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് കെ ടി എം. സ്വകാര്യ മേഖല ഒന്നടങ്കം ടൂറിസം വകുപ്പിന് കീഴിൽ അണിനിരക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചക്കും വികസനത്തിനും ആക്കം കൂട്ടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി സുമൻ ബില്ല, കെ ടി എം സൊസൈറ്റി പ്രസിഡന്റ് എബ്രഹാം ജോർജ്, ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ, കെ ടി ഡി സി ചെയർമാൻ വിജയൻ തോമസ്, ടൂറിസം ഡയറക്ടർ പി ഐ ഷെയ്ഖ് പരീത്, മരട് മുനിസിപ്പൽ ചെയർമാൻ ടി കെ ദേവരാജൻ, മേയർ ടോണി ചമ്മിണി, ഹൈബി ഈഡൻ എം.എൽഎ, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, ജോസ് ഡൊമിനിക് തുടങ്ങിയവർ സംബന്ധിച്ചു.