ഫോർട്ട്‌കൊച്ചിയിൽ ഹോട്ടൽ ഗ്രാൻഡ് കന്യോൺ തുറന്നു

Posted on: September 29, 2017

കൊച്ചി : ഫോർട്ട്‌കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് കന്യോണിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി നിർവഹിച്ചു. ഹോട്ടലിനോടനുബന്ധിച്ചുള്ള മലബാർ ഗ്രിൽസ് റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എംപിയും ബാങ്ക്വറ്റ് ഹാളിന്റെ ഉദ്ഘാടനം കെ. ജെ. മാക്‌സി എംഎൽഎയും നിർവഹിച്ചു. മാനേജിംഗ് ഡയറക് ടർ എ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡോ. വിശാൽ ഖാലിദ്, ഹംസക്കോയ കല്ലൻ എന്നിവർ പ്രസംഗിച്ചു.

ഫോർട്ട് കൊച്ചി കോക്കേഴ്‌സ് തീയേറ്ററിനടുത്താണ് ഹോട്ടൽ ഗ്രാൻഡ് കന്യോൺ. മലബാർ ഗ്രിൽസ് എന്ന പേരിൽ 150 പേർക്ക് ഇരിക്കാവുന്ന റെസ്റ്റോറന്റും ഇവിടെയുണ്ട്. 250 പേർക്ക് ഇരിപ്പടമുള്ള ബാങ്ക്വറ്റ് ഹാളും അതിനോട് ചേർന്ന് 500 പേർക്കുള്ള ഭക്ഷണശാലയുമുണ്ട്. ആധുനിക സൗകര്യങ്ങളുള്ള എട്ട് സ്യൂട്ടുകൾ ഉൾപ്പടെ 25 മുറികളുമുണ്ട്.