മേക്ക് മൈ ട്രിപ്പ് എംഎംടി മൈ ബിസിനസ് അവതരിപ്പിച്ചു

Posted on: September 12, 2017

കൊച്ചി : ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക്‌മൈട്രിപ്പ് കോർപ്പറേറ്റ് യാത്രാ മേഖലയെ ലക്ഷ്യമിട്ട് എംഎംടി മൈ ബിസിനസ് അവതരിപ്പിച്ചു. മൈ ബിസിനസ് സൗകര്യപ്രദവും സുതാര്യവും കാര്യക്ഷമവും സ്വയം ബുക്ക് ചെയ്യാവുന്നതുമായ ഒരു ടൂളാണ്. മികച്ച കോർപറേറ്റ് യാത്രാ ഡീലുകൾ നൽകുക മാത്രമല്ല ചെലവിലും കാര്യമായ കുറവുണ്ടാക്കുന്നതാണ് മൈ ബിസിനസ്. പുതിയ കോർപ്പറേറ്റ് വാലറ്റ് മൈ ബിസിനസിൽ അവതരിപ്പിച്ചുകൊണ്ട് പേമെന്റിലെ കാര്യക്ഷമതയില്ലായ്മകളും കോർപ്പറേറ്റ് കാർഡ് ദുരുപയോഗവും കുറയ്ക്കാൻ കമ്പനികൾക്ക് സാധിക്കും.

മൈ ബിസിനസ് ജീവനക്കാർക്കും കമ്പനികൾക്കും മികച്ച ഫ്‌ളെക്‌സിബിലിറ്റി നൽകുകയും ചെയ്യും. ഇന്ത്യക്കാരുടെ യാത്രാ രീതിയെ മാറ്റുന്ന പദ്ധതികൾ അവതരിപ്പിക്കുന്നതിൽ മേക്ക് മൈ ട്രിപ്പ് എന്നും മുന്നിലാണെന്ന് മേക്ക്‌മൈട്രിപ്പ് സഹ-സ്ഥാപകനും സിഇഒയുമായ രാജേഷ് മഗോ പറഞ്ഞു.