രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം കൊച്ചിയിൽ

Posted on: June 6, 2017

 

കൊച്ചി : രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം(ഐസിടിടി-2017) ജൂൺ എട്ടു മുതൽ പത്തുവരെ കൊച്ചിയിൽ നടക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലെ മെറിഡിയൻ ഹോട്ടലിൽ ജൂൺ ഒൻപതിനു രാവിലെ ഒൻപതിന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംഎൽഎ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടർ ബാലകിരൺ തുടങ്ങിയവർ പങ്കെടുക്കും. ടൂറിസം വ്യവസായത്തിന്റെ ഓൺലൈൻ വളർച്ചയുമായി ബന്ധപ്പെട്ട 24 വ്യത്യസ്ത വിഷയങ്ങളിൽ പതിനഞ്ച് രാജ്യാന്തര വിദഗ്ധർ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.

ടൂർ ഓപറേറ്റർമാർ, ഹോട്ടലുകൾ, റിസോർട്ട് ഉടമകൾ, ഹോം സ്റ്റേകൾ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കമ്പനികൾ, ബ്ലോഗർമാർ എന്നിവരുൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ആതിഥേയരായ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷന്റെ (അറ്റോയ്)പ്രസിഡന്റ് പി.കെ. അനീഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അറ്റോയി സംഘാടക സമിതി അംഗങ്ങളായ ഹരികുമാർ സി, ജനേഷ് ജെ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS: ATTOI | ICTT Cochin |