ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം : വിദഗ്ധ രാജ്യാന്തര പ്രഭാഷകർ എത്തും

Posted on: March 10, 2017

കൊച്ചി : അസോസിയേഷൻ ഓഫ്ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനത്തിൽ (ഐസിടിടി2017) വിവരസാങ്കേതിക, സമൂഹമാധ്യമ, സംരംഭകമേഖലകളിലെരാജ്യാന്തര വിദഗ്ധർ പ്രഭാഷണം നടത്തും. കേരളടൂറിസത്തിന്റെ പിന്തുണയോടെ ജൂൺ എട്ടു മുതൽ കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനം, ടൂറിസം വിപണന തന്ത്രങ്ങളിലെ നൂതന ആഗോളപ്രവണതകളെപ്പറ്റിഅറിവു പകരും.

ആൻഡ്രൂചോ (സിംഗപ്പൂർ), ബില്ലിടെയ്‌ലർ (ന്യൂസിലൻഡ്), ക്രിസ്റ്റഫർ ടോക്ക് (മലേഷ്യ), ഡോണമോർട്ടിസ് (ഓസ്‌ട്രേലിയ), ലോറൻ ക്ലെലൻഡ് (അമേരിക്ക), നിക്കി ക്രീൽ (ബ്രിട്ടൻ), പിയറിമറെക്കൽ (ബൽജിയം) എന്നീ രാജ്യാന്തര പ്രഭാഷകരാണ് സാങ്കേതികവിദ്യാമേഖലയിലെ പുതുചലനങ്ങൾ ഉൾക്കൊണ്ട് ടൂറിസം വിപണന രീതികൾ പരിഷ്‌കരിക്കുന്നതിനെപ്പറ്റി സമ്മേളനത്തിൽ വിദഗ്ധ പ്രഭാഷണങ്ങൾ നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ടൂറിസ ംമാർക്കറ്റിംഗ് സമ്മേളനമായ ഐസിടിടി 2017 ൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ നിലവിലെ ടൂറിസംവിപണന രീതികളിൽ കാലാനുസൃതമായമാറ്റം കൊണ്ടുവരാൻ സഹായിക്കുമെന്നു അറ്റോയ് പ്രസിഡന്റ് അനീഷ്‌കുമാർ പറഞ്ഞു.

ടൂർഓപറേറ്റർമാർ, ഹോട്ടലുകൾ, റിസോർട്ട് ഉടമകൾ, സാങ്കേതികവിദ്യാവിദഗ്ധർ, സോഫ്റ്റ്‌വേർ കമ്പനികൾ, മാർക്കറ്റിംഗ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ് സംരംഭങ്ങൾ, സോഷ്യൽമീഡിയ കമ്പനികൾ ബ്ലോഗർമാർ എന്നിവരുൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്നു അദേഹം അറിയിച്ചു.

സമ്മേളനത്തിൽ പേര് രജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്കും www.icttindia.org അല്ലെങ്കിൽ https://www.facebook.com/ictt2017 സന്ദർശിക്കുക.

TAGS: ATTOI | ICTT India |