കേരളത്തിന് കോണ്ടെ നാസ്റ്റ് പുരസ്‌കാരം

Posted on: December 9, 2016

conde-nasttravel-awards-201തിരുവനന്തപുരം : കോണ്ടെ നാസ്റ്റ് യാത്രാമാസികയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്ലാസ കേന്ദ്രത്തിനുള്ള 2016 ലെ അവാർഡ് കേരളം കരസ്ഥമാക്കി. വായനക്കാർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് കേരളത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അടുത്ത കാലത്ത് കേരളത്തിനു ലഭിക്കുന്ന മൂന്നാമത്തെ ജനപ്രിയ അവാർഡാണിത്. മികച്ച കുടുംബ വിനോദ സഞ്ചാരത്തിനുള്ള ലോൺലി പ്ലാനറ്റ് പുരസ്‌കാരവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുള്ള ട്രാവൽ പ്ലസ് ലീഷർ മാസികയുടെ പുരസ്‌കാരവും കേരളത്തിനു ലഭിച്ചിരുന്നു.

ന്യൂഡൽഹി ലോധി ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ടൂറിസത്തിനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി. മുഖ്യാതിഥിയായ കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുത്ഷി, ചലച്ചിത്രതാരം അദതിി റാവു ഹൈദരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.