ഓയോ കൊച്ചിയിൽ ഓഫീസ് തുറന്നു

Posted on: November 9, 2016

oyo-rooms-big

കൊച്ചി : ഓയോ കൊച്ചിയിൽ വിപുലമായ പുതിയ ഓഫിസ് ആരംഭിച്ചു. എറണാകുളം മെഡിക്കൽ സെന്ററിനു സമീപം 2000 ചതുരശ്ര അടിയിലായാണ് ഓയോ ഓഫിസ്. നിലവാരമുള്ള താമസ സൗകര്യത്തിനായി കൊച്ചിയിൽ നിന്നുള്ള ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ ഓഫീസ് തുറക്കുന്നതെന്ന് ഓയോ ദക്ഷിണ മേഖലാ മേധാവി ബുർഹാനിദ്ദീൻ പിതാവാല പറഞ്ഞു.

നിലവിൽ ഓയോ കൊച്ചിയിൽ 150 ഹോട്ടലുകളിലായി ആയിരത്തിലേറെ എസി മുറികൾ ലഭ്യമാക്കുന്നുണ്ട്. തിരുവനന്തപുരം, മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിലായി നാന്നൂറോളം ഹോട്ടലുകളിലായി 3000 ൽ ഏറെ മുറികളും ലഭ്യമാക്കിയിട്ടുണ്ട്. ഓയോ റൂംസ്, ഓയോ പ്രീമിയം, ഓയോ എലൈറ്റ് എന്നീ മൂന്നു വിഭാഗങ്ങളിലായി ഒരു രാത്രിക്ക് 500 രൂപ മുതൽ 5000 രൂപ വരെയുള്ള മുറികളാണ് ലഭ്യമാക്കുന്നതെന്ന് (ഫോൺ നമ്പർ : 9846654881, 9072999066) അദേഹം ചൂണ്ടിക്കാട്ടി.

TAGS: OYO Rooms |