ഹോട്ടൽ താജ്‌ഗേറ്റ്‌വേയിൽ കേക്ക് മിക്‌സിംഗ്

Posted on: October 8, 2016

taj-gateway-2016-cake-mixin

കൊച്ചി : ക്രിസ്മസിന് മുന്നോടിയായി എറണാകുളത്തെ ഹോട്ടൽ താജ്‌ഗേറ്റ്‌വേയിൽ കേക്ക് മിക്‌സിംഗ്. ചീഫ് ഷെഫ് ചന്ദ്രൻ, എക്‌സിക്യൂട്ടീവ് ഷെഫ് സലിം കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 ഷെഫുമാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കേക്ക് മിക്‌സിംഗിൽ പങ്കാളികളായി.

താജ്‌ഗേറ്റ്‌വേയിൽ 23 ാമത്തെ വർഷമാണ് കേക്ക് മിക്‌സിംഗ് ചടങ്ങ് ആഘോഷമായി നടക്കുന്നത്. ഈ വർഷം 4000 കേക്കുകളാണ് തയാറാക്കുകയെന്ന് ചീഫ് ഷെഫ് ചന്ദ്രൻ പറഞ്ഞു. 1700 കിലോഗ്രാം വരുന്ന 17 തരം ഉണക്ക പഴവർഗങ്ങൾ, 300 കിലോ ചുക്ക്, 300 കിലോ മൈദ, 6000 മുട്ട, 300 കിലോ നെയ്യ്, സുഗന്ധദ്രവ്യങ്ങൾ. മദ്യം എന്നിവയാണ് 4000 കേക്കുകൾക്കായി മിക്‌സിംഗിന് ഉപയോഗപ്പെടുത്തിയത്.

വായുകടക്കാത്ത കണ്ടെയ്‌നറുകളിൽ രണ്ട് മാസക്കാലം ഈ ചേരുവകൾ സംയോജിക്കുമ്പോൾ കേക്കിന് നല്ല രുചിയും മണവും ഉണ്ടാകും.