കേരള ടൂറിസത്തിന് പാറ്റാ ഗോൾഡ് അവാർഡുകൾ സമ്മാനിച്ചു

Posted on: September 9, 2016

kerala-tourism-recieving-pa

 

തിരുവനന്തപുരം : കേരള ടൂറിസത്തിന് പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റാ) രണ്ടു ഗോൾഡ് അവാർഡുകൾ സമ്മാനിച്ചു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന പാറ്റാ വാർഷിക ട്രാവൽ മാർട്ടിന്റെ സമാപന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ യു.വി. ജോസ് പാറ്റാ സിഇഒ മരിയ ഹാർഡി മക്കാവു ടൂറിസം ഓഫീസ് ഡയറക്ടർ മരിയ ഹെലന എന്നിവരിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

വിസിറ്റ് കേരള പദ്ധതിയുടെ പ്രചാരണത്തിനായി നിർമിച്ച ടെലിവിഷൻ പരസ്യ പരിപാടിയും കേരള ടൂറിസം ഇ-ന്യൂസ് ലെറ്ററുമാണ് കേരളത്തിന് സുവർണ നേട്ടം സമ്മാനിച്ചത്. ആഗോളതലത്തിൽ, 71 ടൂറിസം സംഘടനകളിൽ നിന്നായി 212 എൻട്രികളാണ് അവാർഡിനായി മൽസരിച്ചത്. പാറ്റ ട്രാവൽ മാർട്ടിൽ കേരള ടൂറിസം പങ്കാളികളുമായിരുന്നു. ടൂർ ഓപ്പറേറ്റർമാരായ സ്‌പൈസ് ലാൻഡ് ഹോളിഡേയ്‌സ്, കുറുപ്പത്ത് ഹെറിറ്റേജ്, കുമരകം ലേക്ക് റിസോർട്ട് എന്നിവരും കേരളത്തിൽനിന്ന് ട്രാവൽമാർട്ടിൽ പങ്കെടുത്തു.

TAGS: Kerala Tourism |