അപ്പോളോ ഡിമോറ 19 ന് തുറക്കും

Posted on: August 18, 2016

 

DiMORA-Hotel-Big

കോഴിക്കോട് : മലബാറിലെ പ്രമുഖ ബിൽഡറായ അപ്പോളോ ബിൽഡേഴ്‌സ് തിരുവനന്തപുരം തമ്പാനൂരിൽ ആരംഭിക്കുന്ന അപ്പോളോ ഡിമോറ ഹോട്ടൽ ഓഗസ്റ്റ് 19 നു രാവിലെ 10 ന് ഡോ. ശശി തരൂർ എംപിയും തിരുവനന്തപുരം കോർപറേഷൻ മേയർ വി.കെ. പ്രശാന്തും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഹോട്ടലിലെ റൂബിഹാൾ പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎയും എമറാൾഡ് ഹാൾ വി. എസ്. ശിവകുമാർ എംഎൽഎയും, ഗാർനെറ്റ് ഹാൾ ഒ. രാജഗോപാൽ എംഎൽഎയും സഫയർ ഹാൾ മുൻ എംഎൽഎ വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും

സെൻട്രൽ റെയിൽവേ സ്റ്റേഷന് അഭിമുഖമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോടു ചേർന്നാണ് ഫോർ സ്റ്റാർ ബിസിനസ് ക്ലാസ് ഹോട്ടൽ ഒരുക്കിയിരിക്കുന്നത്. 135 മുറികളും റെസ്റ്ററന്റുകളും കോൺഫറൻസ് ഹാളുകളും തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ അപ്പോളോ ഗ്രൂപ്പ് ചെയർമാൻ സി.പി. മൂസ ഹാജി, അപ്പോളോ ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ എം. ഇബ്രാഹിംകുട്ടിഹാജി, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒ.എം. എ. റഷീദ്, അപ്പോളോ ഡിമോറ ഡയറക്ടർ കുളത്ത് അബ്ദുറഹ്മാൻ, ജനറൽ മാനേജർ ആനന്ദ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.