കേരള ട്രാവൽമാർട്ടിൽ 57 വിദേശരാജ്യങ്ങൾ

Posted on: August 12, 2016

KTM-President-Abraham-Georg

കൊച്ചി : വിനോദസഞ്ചാരമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ പ്രദർശനമേളകളിലൊന്നായ കേരള ട്രാവൽമാർട്ടിൽ പത്ത് പുതിയ വിദേശരാജ്യങ്ങൾ ഉൾപ്പടെ 57 രാജ്യങ്ങൾ പങ്കെടുക്കും. കേരളടൂറിസത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രാവൽമാർട്ടിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടാകും. ജപ്പാൻ, ചൈന, ചിലി, ഗ്രീസ്, ഇറാൻ, ദക്ഷിണാഫ്രിക്ക, സൗദിഅറേബ്യ, മെക്‌സിക്കോ, ബോട്‌സ്വാന, ജോർജിയ എന്നീരാജ്യങ്ങളാണ് നടാടെകേരള ട്രാവൽമാർട്ടിൽ പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നതെന്ന് കേരള ട്രാവൽമാർട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ് പറഞ്ഞു.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ 560 അന്താരാഷ്ട്ര പ്രതിനിധികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 1304 ആഭ്യന്തര ബയേഴ്‌സും ഇത്തവണ ട്രാവൽമാർട്ടിൽ പങ്കെടുക്കാൻ രജിസ്റ്റർചെയ്തിട്ടുണ്ട.് ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27-നാണ് ട്രാവൽമാർട്ടിന് തിരിതെളിയുക. 28 മുതലാണ് ബിസിനസ് കൂടിക്കാഴ്ചകൾ. കൊച്ചിയിലെ സമുദ്രിക സാഗര കൺവെൻഷൻസെന്ററാണ് ്‌വേദി.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഇക്കുറിമികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ആദ്യമായെത്തുന്ന ചൈനയും ജപ്പാനുമടക്കമുള്ള രാജ്യങ്ങളിൽനിന്ന് നിരവധി രജിസ്‌ട്രേഷനുകൾ ഇതിനകംതന്നെ നടന്നുകഴിഞ്ഞു. ടൂറിസംമേഖലയിലെ നവാഗതർക്കൊപ്പം പരമ്പരാഗത രാജ്യങ്ങളിൽനിന്നും മികച്ച ബയേഴ്‌സിനെയാണ് ഇക്കുറി ട്രാവൽമാർട്ടിൽ ഉൾപ്പെടുത്തുന്നതെന്ന് ഏബ്രഹാം ജോർജ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ ടൂറിസം മേഖലയെ സംബന്ധിച്ച് വലിയ അവസരമാണ് ട്രാവൽമാർട്ട് വഴിയുണ്ടായിട്ടുള്ളത്. മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്താനുള്ള അവസരവും പ്രാദേശിക സെല്ലേഴ്‌സിന് ഇതുവഴി സാധ്യമാകും. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് അന്താരാഷ്ട്ര ടൂറിസം സമൂഹവുമായി സംവദിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്.

സെല്ലേഴ്‌സുമായുള്ള കൂടിക്കാഴ്ചകൾമുൻകൂട്ടി നിശ്ചയിക്കുന്ന സംവിധാനം ഇത്തവണ മുതൽ ആഭ്യന്തര ബയേഴ്‌സിനും ബാധകമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ 25000 കൂടിക്കാഴ്ചകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതല്ലാതെ മുൻകൂട്ടി നിശ്ചയിക്കാത്ത 25000 കൂടിക്കാഴ്ചകളും കെടിഎംസൊസൈറ്റി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഏബ്രഹാം ജോർജ് പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആൻഡ് സ്‌പൈസ്‌റൂട്ട് എന്നിവയാണ് ഇത്തവണത്തെ പ്രമേയങ്ങൾ.ടൂർഓപ്പറേറ്റർമാർ, ഹോട്ടൽ, റിസോർട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയുർവേദ റിസോർട്ട്, സാംസ്‌കാരിക കേന്ദ്രങ്ങൾ, എന്നിവയുൾപ്പെട്ട 261 സെല്ലേഴ്‌സാണ് ്രടാവൽമാർട്ടിൽ പങ്കെടുക്കുന്നത്. ബിസിനസ്-ടു-ബിസിനസ്മീറ്റിംഗുകൾക്കുള്ള വേദിയായ ട്രാവൽമാർട്ടിൽ ടൂറിസത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരെ ഒരുകുടക്കീഴിൽകൊണ്ടുവരാനാണ് ്‌ലക്ഷ്യമിടുന്നത്.

മുസിരിസ് സ്‌പൈസ്‌റൂട്ടിന്റെ പ്രചരണാർത്ഥം 31 അംഗരാജ്യങ്ങളിൽ നിന്നുള്ള പാചകവിദഗ്ധർ പങ്കെടുക്കുന്ന പാചകമത്സരവുംകേരള ട്രാവൽമാർട്ടിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന ടൂറിസംവകുപ്പുകളുടെയും യുനെസ്‌കോയുടെയും സഹകരണത്തോടെയാണ് പാചകമേളസംഘടിപ്പിക്കുന്നത്. കെടിഎമ്മിനു തൊട്ടുമുമ്പായി സെപ്റ്റംബർ 23 മുതൽ 26 വരെയാണ് അന്താരാഷ്ട്ര പാചകമത്സരം.