റിനൈ കൊച്ചിനിൽ കുട്ടനാട് ഫുഡ് ഫെസ്റ്റിവൽ

Posted on: August 11, 2016

Renai-Cochin-Kuttanad-fest-

കൊച്ചി : റിനൈ കൊച്ചിൻ ഹോട്ടലിൽ ഓഗസ്റ്റ് 12 മുതൽ കുട്ടനാട് ഫുഡ് ഫെസ്റ്റിവൽ ആരംഭിക്കും. ഇന്ത്യൻ സീഫുഡ് റെസ്റ്റോറന്റായ രാസലീലയിലാണ് കൊതിയൂറുന്ന കുട്ടനാടൻ വെജ്-നോൺവെജ് വിഭവങ്ങൾ ഒരുങ്ങുന്നത്. കുട്ടനാടിന്റെ തനത് വിഭവങ്ങൾ കുടുംബാംഗങ്ങളോടൊപ്പം രുചിച്ചറിയാനുള്ള അവസരമാണിതെന്ന് റിനൈ കൊച്ചിൻ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ജോൺ സാമുവൽ പറഞ്ഞു.

എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെയാണ് കുട്ടനാട് ഫുഡ്‌ഫെസ്റ്റിവൽ. കുട്ടനാടൻ രുചികൾ അനുഭവിച്ചറിയാൻ 93499 56869, 93883 36967 എന്നീ മൊബൈൽ നമ്പരുകളിൽ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കുട്ടനാട് ഫുഡ് ഫെസ്റ്റിവൽ 28 ന് സമാപിക്കും.