താജ് ഗേറ്റ്‌വേയിൽ ബബ്ൾ ഇൻ ദ റെയ്ൻ ഭക്ഷ്യമേള

Posted on: July 31, 2016

Taj-Gateway-foodfest-Big

കൊച്ചി : എറണാകുളം മറൈൻഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലിലെ ബബ്ൾ കഫേയിൽ മഴക്കാലം ആഘോഷിക്കാനായി ബബ്ൾ ഇൻ ദ റെയ്ൻ  ഭക്ഷ്യമേള ആരംഭിച്ചു. മേള ഓഗസ്റ്റ് 7വരെ ഉണ്ടാവും.

മഴക്കാലത്ത് വീടുകൾക്കുള്ളിൽ അടച്ചിരിക്കാതെ പുറത്തിറങ്ങി മഴയും അതോടൊപ്പം രുചിയും ആസ്വദിക്കാൻ കൊച്ചി നിവാസികളെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് എല്ലാ വർഷവും ബബ്ൾ കഫേയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചുവരുന്നതെന്ന് ഗേറ്റ്‌വേ ജനറൽ മാനേജർ പി.കെ. സുജു പറഞ്ഞു. വൈകുന്നേരം 7.30 മുതൽ 11.30 വരെയാണ് ഭക്ഷ്യമേള. ഒരാൾക്ക് നികുതി അടക്കം 1320 രൂപയാണ് നിരക്ക്. മുൻകൂട്ടി ബുക് ചെയ്യാൻ – 0484 6673413.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാവുന്ന ഭക്ഷണപദാർഥങ്ങൾ നിങ്ങളുടെ കൺമുൻപിൽ തന്നെ തയ്യാറാക്കി നൽകുകയാണ് ഈ ഭക്ഷ്യമേളയിൽ. രാജ്യാന്തര ഇനങ്ങളായ ഷവാർമ, സ്വിസ് ക്രെപ്്‌സ്, ചൈനീസ്, മൊമോസ്, മംഗോളിയൻ ഗ്രിൽ, സാത്തെ, പിസ്ത, ഉത്തരേന്ത്യൻ പാവ് ഭജി, ചാട്ട്, ബിരിയാണി, തവാ ടകാ ടാക്‌സ്, നിസ്സാമി റോൾ, കേരളത്തിന്റെ കൊതിയൂറുന്ന ഇനങ്ങളായ പൊരിച്ച മീൻ, അപ്പം, ദോശ, കൊത്തു പൊറോട്ട, കപ്പ, മീൻകറി, പുട്ട്-കടല എന്നില ലഭ്യമാക്കുന്ന തട്ടുകട എന്നിവയൊക്കെ ബബ്ൾ കഫേയിൽ അണിനിരക്കുന്നു. ഫ്‌ളാംബെ, മൗസ് ആൻഡ്് സൗഫീസ്, റബ്ദി ചേർത്ത ജിലേബി, ഐസ്‌ക്രീം സൺഡേസ് തുടങ്ങിയ ഡെസർട് ഇനങ്ങളും ഭക്ഷ്യമേളയ്ക്ക് മാറ്റ് കൂട്ടുന്നു. മഴ ഉൽസവത്തെ അവിസ്മരണീയമാക്കുന്നതിനായി ലൈവ് ബാന്റും ഉണ്ടായിരിക്കും.