കൊച്ചി മാരിയറ്റിൽ വീണ്ടും ജിമ്മി റോക്‌സ് ഫുഡ്‌ഫെസ്റ്റിവൽ

Posted on: July 20, 2016
കൊച്ചി മാരിയറ്റിൽ ആരംഭിച്ച ജിമ്മി റോക്‌സ് ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ജനറൽ മാനേജർ വിനീത് മിശ്രയിൽ നിന്നും ഭക്ഷണം സ്വീകരിച്ച് സിനിമാതാരം ടൊവീനൊ തോമസ് ഉദ്ഘാടനം ചെയ്യുന്നു. പ്രകാശ് ചെട്ടിയാർ, രാഹുൽ രാജ്, അഭിഷേക് രാജഗോൽക്കർ, ചിന്നു ജിമ്മി എന്നിവർ സമീപം.

കൊച്ചി മാരിയറ്റിൽ ആരംഭിച്ച ജിമ്മി റോക്‌സ് ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ജനറൽ മാനേജർ വിനീത് മിശ്രയിൽ നിന്നും ഭക്ഷണം സ്വീകരിച്ച് സിനിമാതാരം ടൊവീനൊ തോമസ് ഉദ്ഘാടനം ചെയ്യുന്നു. പ്രകാശ് ചെട്ടിയാർ, രാഹുൽ രാജ്, അഭിഷേക് രാജഗോൽക്കർ, ചിന്നു ജിമ്മി എന്നിവർ സമീപം.

കൊച്ചി : കൊച്ചി മാരിയറ്റ് ഹോട്ടലിൽ ജിമ്മി റോക്‌സിന്റെ പേരിലുള്ള ഭക്ഷ്യോത്സവത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. സിനിമാതാരം ടൊവിനോ തോമസ് ഭക്ഷ്യോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എല്ലാ വാരാന്ത്യങ്ങളിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 7 മണി മുതൽ 12 മണി വരെ ജിമ്മി റോക്‌സ് രുചി കൂട്ടുകൾ കൊച്ചി മാരിയറ്റിൽ ആസ്വദിക്കാം. കൊച്ചി മാരിയറ്റിലെ പുതിയ എക്‌സിക്യൂട്ടീവ് ഷെഫ് തമിഴ്‌നാട് ശങ്കരൻകോവിൽ സ്വദേശി പ്രകാശ് ചെട്ടിയാരുമായി ജിമ്മി റോക്‌സ് ആശയങ്ങൾ പങ്ക് വെയ്ക്കും. പാചകകലയിൽ 16 വർഷത്തെ പരിചയമുള്ള ഷെഫ് പ്രകാശ് ഷിംല ഒബ്‌റോയ് സെസിൽ എക്‌സിക്യൂട്ടീവ് ഷെഫ് ആയിരുന്നു. കോസ്റ്റൽ, ഇന്ത്യൻ കുഷിനിലും തായ്, ഇറ്റാലിയൻ വിഭവങ്ങളിലും ഇദ്ദേഹത്തിന് ഏറെ പ്രാവീണ്യമുണ്ട്.

പ്രകാശിന്റെ പ്രവർത്തന കാലയളവിൽ ചെന്നൈ ട്രൈഡന്റ് ഹോട്ടലിലെ സമുദ്ര കോസ്റ്റൽ കുഷീൻ റെസ്‌റ്റോറന്റിന് മികച്ച കോസ്റ്റൽ കുഷീൻ റെസ്‌റ്റോറന്റിനുള്ള അവാർഡ് ലഭിച്ചിരുന്നു. ഒബ്‌റോയ് ബാംഗ്ലൂർ, ഒബ്‌റോയ് ഗ്രാൻഡ് കൊൽക്കത്ത, ഒബ്‌റോയ് ന്യൂ ഡൽഹി, ഒബ്‌റോയ് ഉദയവിലാസ് എന്നിവിടങ്ങളിൽ ഇദ്ദേഹം പരിശീലനം നൽകിയിട്ടുണ്ട്. ഇൻക്രഡിബിൾ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്. കൊച്ചി കിച്ചണിൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കുവാനും ജിമ്മിറോക്‌സിനെ എത്തിക്കുവാനും കഴിഞ്ഞതിൽ അതീവ സന്തുഷ്ടരാണെന്ന് കൊച്ചി മാരിയറ്റ് ജനറൽ മാനേജർ വിനീത് മിശ്ര പറഞ്ഞു. പ്രകാശ് ചെട്ടിയാരുടെ അനുഭവ പരിചയം അതിഥികൾക്ക് നവ്യാനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കസ്സാവ റെസ്‌റ്റോറന്റിൽ മാസ്റ്റർ ഷെഫ് സജിയോടൊപ്പമായിരിക്കും പ്രകാശ് ചെട്ടിയാർ പ്രവർത്തിക്കുക. ഡയറക്ടർ ഓപ്പറേഷൻസ് രാഹുൽരാജ്, ഡയറക്ടർ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് അഭിഷേക് രാജഗോൽക്കർ, മാരിക്കൊം മാനേജർ ചിന്നു ജിമ്മി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.