ദുബായിൽ ബോളിവുഡ് പാർക്‌സ്

Posted on: May 24, 2016

Bollywood-Parks-ceo-Big

ദുബായ് : ദുബായ് പാർക്‌സ് ആൻഡ് റിസോർട്ട്‌സിന്റെ ഭാഗമായി ബോളിവുഡ് തീം പാർക്ക് വരുന്നു. മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ സംയോജിത തീം പാർക്ക് ആയിരിക്കുമിത്. ഈ വർഷം ഒക്‌ടോബറിൽ പാർക്ക് സന്ദർശകർക്ക് തുറന്നു കൊടുക്കും.

Bollywood-Parks-Spell-boundബോളിവുഡിനെ പ്രമേയമാക്കി ആദ്യമായി നിർമ്മിക്കുന്ന പാർക്കാണിത്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ, ഹൃത്വിക് റോഷൻ ഫർഹാൻ അക്തർ തുടങ്ങിയവരുടെ ചിത്രങ്ങളെ ആധാരമാക്കിയാണ് പാർക്ക് ഡിസൈൻ ചെയ്യുന്നതെന്ന് ബോളിവുഡ് പാർക്‌സ് ജനറൽ മാനേജർ തോമസ് ജെൽ പറഞ്ഞു.

മുംബൈയിലെ വിക്‌ടോറിയ ടെർമിനസ്, ലോക്കൽ ട്രെയിൻ, ആട്ടവും പാട്ടുമായി രാത്രികളെ പകലാക്കുന്ന റോക്ക്ഓൺ റെസ്‌റ്റോറന്റ്, രാ്ജ്യാന്തര ബേക്കറിയായ ജംബോ കഫേ, ബോളിവുഡ് സംഗീത വേദിയായ ക്രോസ്‌റോഡ്‌സ്, 850 സീറ്റുകളുള്ള താജ്മഹൽ തീയേറ്റർ തുടങ്ങിയവയും പാർക്കിന്റെ ആകർഷണങ്ങളാണ്.