വണ്ടർല ഹൈദരാബാദ് പാർക്ക് തുറന്നു

Posted on: April 21, 2016

Wonderla-Logo-Big

ഹൈദരാബാദ് : വണ്ടർല ഹോളിഡെയ്‌സിന്റെ മൂന്നാമത്തെ അമ്യൂസ്‌മെന്റ് പാർക്ക് ഹൈദരാബാദിൽ തുറന്നു. തെലുങ്കാന ഐടി-പഞ്ചായത്തീരാജ് മന്ത്രി കെ. താരാക രാമ റാവു പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം-സാംസ്‌കാരിക മന്ത്രി എ. ചന്തുലാൽ ലാൻഡ് റൈഡുകളും ട്രാൻസ്‌പോർട്ട് മന്ത്രി പി. മഹേന്ദർ റെഡി വാട്ടർ റൈഡുകളുും ഉദ്ഘാടനം ചെയ്തു.

ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപം ഔട്ടർ റിംഗ് റോഡിലാണ് പാർക്ക്. 18 വാട്ടർ ബേസ്ഡ് റൈഡുകൾ ഉൾപ്പടെ 43 ആകർഷണങ്ങളാണ് ഹൈദരാബാദ് വണ്ടർലയിലുള്ളത്.

ചടങ്ങിൽ വണ്ടർല ഹോളിഡെയ്‌സ് സ്ഥാപകനും വൈസ്‌ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വണ്ടർല ഹോളിഡെയ്‌സ് ഡയറക്ടർ രാമചന്ദ്രൻ, വി സ്റ്റാർ ക്രിയേഷൻസ് മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ്, വണ്ടർല എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രിയ ജോസഫ് ചിറ്റിലപ്പിള്ളി എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.