കൊച്ചി മാരിയറ്റിൽ ജിമ്മി റോക്‌സ് ഭക്ഷ്യോത്സവം

Posted on: February 13, 2016

Marriot-Kochi-Jimmy-Rocks-F

കൊച്ചി : കൊച്ചി മാരിയറ്റ് ഹോട്ടലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്
തങ്ങളുടെ അതിഥികൾക്കായി ജിമ്മി റോക്‌സ് ന്റെ പേരിൽ ഭക്ഷ്യോത്സവം
സംഘടിപ്പിക്കുന്നു. വ്യത്യസ്ത രുചിഭേദങ്ങൾ അന്വേഷിച്ച് രാജ്യത്തുടനീളം
വൈവിധ്യമായ യാത്രകൾ നടത്തിയ ജിമ്മി റോക്‌സിനെ അനുസ്മരിക്കുന്ന തരത്തിലാണ് ഭക്ഷ്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 11 ന് ഗുജറാത്തിലേക്ക് യാത്ര തിരിക്കുന്ന ജിമ്മി റോക്‌സ് എൻ എച്ച് 15 ലൂടെ രാജസ്ഥാനിലേക്ക് യാത്രയാകും. പഞ്ചാബ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ രുചിക്കൂട്ടുകൾ അനുഭവിച്ചറിഞ്ഞാണ് യാത്ര. 2016 ലുടനീളം മാരിയറ്റ് ഹോട്ടലിലെ കൊച്ചി കിച്ചണിൽ ജിമ്മി റോക്‌സിനൊപ്പം വ്യത്യസ്ത രുചികൾ ആസ്വദിക്കാം.

കൊച്ചി മാരിയറ്റിൽ നടന്ന ചടങ്ങിൽ നടൻ റ്റൊവിനൊ തോമസ് ജിമ്മി റോക്‌സ് ലോഗോ പ്രകാശനം ചെയ്തു. എക്‌സിക്യുട്ടീവ് ഷെഫ് അന്തോണി ഹുവാങ്ങ് ജിമ്മി റോക്‌സിനെ പരിചയപ്പെടുത്തി. കൊച്ചി കിച്ചണിൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുകുവാനും ജിമ്മി റോക്‌സിനെ എത്തിക്കുവാനും കഴിഞ്ഞതിൽ അതീവ സന്തുഷ്ടരാണെന്ന് കൊച്ചി മാരിയറ്റ് ജനറൽ മാനേജർ വിനീത് മിശ്ര പറഞ്ഞു. ഫെബ്രുവരി 19, 20, 21 തീയതികളിൽ കൊച്ചി കിച്ചണിൽ ഗുജറാത്ത് ഭക്ഷ്യ രുചികൾ ആസ്വദിക്കാം.