സച്ചിൻ ടെൻഡുൽക്കർ മൊണാർക്ക് ക്രൂസ് ബുക്കിംഗ് ഉദ്ഘാടനം ചെയ്തു

Posted on: February 8, 2016

Monarch-Cruise-Booking-Inauകൊച്ചി : ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ആഡംബര സമുദ്രയാത്രാനുഭവം സമ്മാനിക്കുന്ന മൊണാർക്ക് ക്രൂസിന്റെ ക്യാബിൻ ബുക്കിംഗിന് തുടക്കമായി. 2017 മാർച്ചിൽ സിംഗപ്പൂർ, തായ്‌ലാൻഡ്, മലേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും യാത്ര.

ആഡംബരവും ഗ്ലാമറും സമന്വയിക്കുന്ന ഈ ക്രൂസ് ഏഴ് ഓപ്ഷനുകളാണ് സഞ്ചാരികൾക്കായി മുന്നോട്ടു വയ്ക്കുന്നത്. ഒരാൾക്ക് 79,990 രൂപയിൽ തുടങ്ങുന്ന ക്യാബിൻ പാക്കേജുകൾ ലഭ്യമാണ്. www.monarchcruise.com ൽ ബുക്കിംഗുകൾ നടത്താം. ഒരുയാത്രയിൽ 2200 പേർക്ക് പങ്കാളികളാകാം.

സച്ചിൻ ടെൻഡുൽക്കർ, ബ്രെറ്റ് ലീ, ഷെൻ വോൺ, കുമാർ സങ്കക്കാര എന്നിവരാണ് ഈ സുന്ദരയാത്രയുടെ മുഖങ്ങളാകുക. ക്രിക്കറ്റിലെ ഈ ഇതിഹാസതാരങ്ങൾ കായികരംഗത്തെയും ബോളിവുഡിലെയും മറ്റ് പ്രശസ്തരുമായി ഈ യാത്രയിൽ കൈകോർക്കും. പ്രശസ്ത ഷെഫ് സഞ്ജീവ് കപൂർ ഒപ്പമുണ്ടാകും. രാജ്യാന്തര ക്രിക്കറ്റിലെയും ബോളിവുഡിലേയും സുഹൃത്തുക്കളുമായി ചേർന്നുള്ള യാത്ര മികച്ച അനുഭവമായിരിക്കും.

ഈ ക്രൂസിലൂടെ അസാധാരണമായ അനുഭവങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മൊണാർക്ക് ക്രൂസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സോമേഷ് ജഗ്ഗ പറഞ്ഞു.