ഗ്രാൻഡ് സെൻട്രൽ മാൾ അടുത്തമാസം മൂവാറ്റുപുഴയിൽ തുറക്കും

Posted on: January 5, 2016

Grand-Centre-Mall-logo-laun

മുവാറ്റുപുഴ : ഗ്രാൻഡ് സെന്റർ മാൾ ഫെബ്രുവരി ആദ്യവാരം മൂവാറ്റുപുഴയിൽ പ്രവർത്തനമാരംഭിക്കും. എംസി റോഡിൽ അരമന ജംഗ്ഷനിൽ 1,70,000 ചതുരശ്രയടി വിസ്തീർണത്തിൽ ഏഴു നിലകളിലായാണു ഗ്രാൻഡ് സെൻട്രൽ മാൾ പൂർത്തീകരിച്ചിരിക്കുന്നത്. സൂപ്പർ മാർക്കറ്റ്, റെസ്റ്റോറന്റ്, ആങ്കർ സ്റ്റോറുകൾ, വിനോദ കേന്ദ്രങ്ങൾ, ഫുഡ്‌കോർട്ട്, പ്രമുഖ ബ്രാൻഡുകളുടെ 40 ൽപരം വ്യാപാര സ്ഥാപനങ്ങളും മാളിലുണ്ടാകും.

ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് ശൃംഖലയുള്ള അൽ മനാമ ഗ്രൂപ്പ് 28,000 ചതുരശ്രയടി വിസ്തീർണത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റും ഇവിടെ തുറക്കും. മാറ്റ്‌സ്, റിലയൻസ് ട്രെൻഡ്‌സ്, കെന്റുക്കി ഫ്രൈഡ് ചിക്കൻ, ബാസ്‌കിൻ റോബിൻസ്, അറബിക്, നോർത്ത് ഇന്ത്യൻ തന്തൂർ, ചൈനീസ് തുടങ്ങിയ ഫുഡ്‌കോർട്ടും പ്രവർത്തനം ആരംഭിക്കും.

കൂടാതെ റാംഗ്‌ളർ, വൈൽഡ് ക്രാഫ്റ്റ്, ജോക്കി, സിൽക്കോൺ, ലേഡീസ് ബ്യൂട്ടിക്, അഡ്രഷ് ഫാഷൻ, ലിനൻ ഗാലറി, ഡിസി ബുക്‌സ്, മൊബൈൽ ഷോപ്പ്, ഡോക്ടറുടെ സേവനത്തോടെയുള്ള ഒപ്റ്റിക്കൽ ഷോപ്പ്, കെയർ സ്റ്റോർ തുടങ്ങിയവയും തുറക്കും. ഇറിഡോ ഗ്രൂപ്പിന്റെ ഗെയിം സോണിൽ 12ഡി തിയറ്റർ, ഷൂട്ടിംഗ് ഗാലറി, കാർണിവൽ ഗെയിം ഷോ, ഷൂട്ടിംഗ് റേഞ്ച്, ബൈക്ക്, കാർ റേസ്, ബാസ്‌കറ്റ് ബോൾ മെഷീൻ, കംപ്യൂട്ടർ ആർക്കേഡ് ഗെയിമുകൾ, കുട്ടികൾക്ക് വിനോദത്തിനുള്ള ഏരിയ, ടൈം ക്രൈസിസ്-4 എന്നിവയും ഒരുക്കിയിട്ടുണ്ട്.

കാർണിവൽ ഗ്രൂപ്പിന്റെ മൂന്ന് സ്‌ക്രീൻ മൾട്ടിപ്ലക്‌സ് മറ്റൊരാകർഷണമാണ്. പൂർണമായും എയർകണ്ടീഷൻ ചെയ്ത മാളിൽ ഓരോ നിലയിലേക്കും എസ്‌കലേറ്ററുകളും ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. 300 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാം. റിലയൻസ് ജിയോയുടെ സഹകരണത്തോടെ 4ജി വൈഫൈ സൗകര്യം ഏപ്രിൽ മുതൽ ലഭ്യമാക്കും. ടി.എം. കൺസ്ട്രക്ഷൻസാണ് മാളിന്റെ നിർമാണം നടത്തിയത്.

മൂവാറ്റുപുഴ ഗ്രാൻഡ് സെന്റർ മാളിന്റെ ലോഗോ പ്രകാശനം ജോസഫ് വാഴയ്ക്കൻ എംഎൽഎ നിർവഹിച്ചു. മാനേജിംഗ് പാർട്ണർമാരായ കെ.എ. തോമസ്, അലക്‌സ് മാത്യു, ഡോ. ജോർജ് മാത്യു, ഡോ. പ്യാസ് തോമസ്, യേശുദാസ് തോമസ്, ഉല്ലാസ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.