അവധിക്കാലയാത്ര പ്ലാൻ ചെയ്യാൻ കോക്‌സ് ആൻഡ് കിംഗ്‌സ്

Posted on: January 1, 2016

Cox-&--Kings-stall-Big

കൊച്ചി : അവധിക്കാലയാത്ര എങ്ങോട്ടായിരിക്കണമെന്നു തീരുമാനിക്കാൻ കഴിയാത്തവർക്കു സഹായഹസ്തവുമായി ഇതാ കോക്‌സ് ആൻഡ് കിംഗ്‌സ് എത്തുന്നു. ഉയർന്ന നിരക്ക്, നല്ല താമസസ്ഥലം ലഭിക്കാതിരിക്കുക തുടങ്ങി പല കാരണങ്ങൾകൊണ്ടും വർഷാന്ത്യ യാത്ര ആസൂത്രണം ചെയ്യാൻ സാധിക്കാത്തവർക്കു മികച്ച സ്ഥലങ്ങൾ ഏറ്റവും മികച്ച നിരക്കിൽ ലഭ്യമാക്കുവാൻ കോക്‌സ് ആൻഡ് കിംഗ്‌സ് സഹായിക്കും.

അവസാന മിനിട്ടിൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ മൂല്യത്തിനനുസരിച്ചുള്ള മുറി ബുക്കു ചെയ്യാനോ ഉദ്ദേശിച്ച സ്ഥലം തെരഞ്ഞെടുക്കുവാനോ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ കോക്‌സ് ആൻഡ് കിംഗ്‌സ് പോലുള്ള ടൂർ ഓപ്പറേറ്റർമാർക്കു അവരെ സഹായിക്കാനാകുമെന്ന് കമ്പനി റിലേഷൻഷിപ്‌സ് ഹെഡ് കരൺ ആനന്ദ് പറഞ്ഞു. സ്വന്തമായി യാത്ര പ്ലാൻ ചെയ്തതുകൊണ്ടു മാത്രം അതു മികച്ച ഡീൽ ആയിരിക്കണമെന്നില്ല. എന്നാൽ മികച്ച യാത്ര ഒരുക്കുവാനും പാക്കേജ് നല്കുവാനും പലപ്പോഴും ട്രാവൽ കമ്പനികൾക്കു സാധിക്കുമെന്നാണ് അനുഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.