ജുമൈറ ഗ്രൂപ്പ് ദുബായ് ഫെസ്റ്റിവൽ പാക്കേജ് പ്രഖ്യാപിച്ചു

Posted on: December 27, 2015

JUMEIRAH-Group-Dubai-Packag

ദുബായ് : ജുമൈറ ഗ്രൂപ്പ് ദുബായ് ടൂറിസവുമായി ചേർന്ന് ദുബായ് ഫെസ്റ്റിവൽ പാക്കേജ് പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ഹോട്ടലുകളിൽ 10 ശതമാനം ഇളവുകളാണ് ഓഫറിന്റെ പ്രത്യേകത. 2016 ജനുവരി മാസം മുഴുവൻ ഓഫറിന് പ്രാബല്യമുണ്ടായിരിക്കും.

ബുർജ് അൽ അരബ് ജുമൈറ, ജുമൈറ ബീച്ച് ഹോട്ടൽ, മദീനത്ത് ജുമൈറ, ജുമൈറ സബീൽ സാറേ, ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ്, ജുമൈറ ക്രീക്ക്‌സൈഡ് ഹോട്ടൽ എന്നിവിടങ്ങളിൽ ഒരു രാത്രിക്ക് 800 ദിർഹംസ് മുതലാണ് ഓഫർ നിരക്കുകൾ. കോംപ്ലിമെന്ററി പ്രൈവറ്റ് ബിച്ച് അക്‌സസ്, കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ്, സിൻബാദ് കിഡ്‌സ് ക്ലബുകളിലും വൈൽഡ് വാഡി വാട്ടർപാർക്കിലും അൺലിമിറ്റഡ് അക്‌സസ്, കോംപ്ലിമെന്ററി ഇന്റർനെറ്റ് അക്‌സസ്, സൈറസ് മെംബർമാർക്ക് ഇരട്ടി സൈറസ് പോയിന്റുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഓഫറിന്റെ ഭാഗമാണ്.